ക്രിസ്മസ് റിലീസ് ആയി എത്തിയ ടോവിനോ ചിത്രമായ എന്റെ ഉമ്മാന്റെ പേരിനു ഗംഭീര പ്രേക്ഷക പ്രതികരണം ആണ് ലഭിച്ചത്. നിരൂപകരും മികച്ച അഭിപ്രായം നൽകിയ ഈ ചിത്രം ഇപ്പോൾ ബോക്സ് ഓഫീസിലും മിന്നിക്കാൻ ഉള്ള തയ്യറെടുപ്പിൽ ആണ്. ഒരു പതിഞ്ഞ തുടക്കത്തിന് ശേഷം നല്ല സിനിമകളെ സ്നേഹിക്കുന്ന പ്രേക്ഷകരുടെ ചിറകിലേറി മികച്ച വിജയത്തിലേക്കാണ് ഈ ചിത്രം ഇപ്പോൾ നീങ്ങുന്നത്. ഞാൻ പ്രകാശൻ, ഒടിയൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ഈ ക്രിസ്മസിന് ഏറ്റവും കൂടുതൽ കുടുംബ പ്രേക്ഷകർ എത്തുന്നത് എന്റെ ഉമ്മാന്റെ പേര് കാണാൻ ആണ്. ഒരു പക്കാ ഫീൽ ഗുഡ് ആൻഡ് റിയലിസ്റ്റിക് ഫാമിലി എന്റെർറ്റൈനെർ ആണ് ഈ ചിത്രം. ടോവിനോ തോമസ്, ഉർവശി എന്നിവരുടെ കിടിലൻ പെർഫോമൻസ് ആണ് ഈ ചിത്രത്തെ പ്രേക്ഷകരുടെ മനസ്സിൽ എത്തിക്കുന്നത്.
നവാഗതനായ ജോസ് സെബാസ്റ്റിയൻ സംവിധാനം ചെയ്ത ഈ ചിത്രം കണ്ടു മെഗാ സ്റ്റാർ മമ്മൂട്ടിയും അഭിനന്ദനം അറിയിച്ചിരുന്നു. ആന്റോ ജോസെഫ് ഫിലിം കമ്പനി, അൽ ടാരി ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫും സി ആർ സലീമും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചത് സംവിധായകൻ ജോസ് സെബാസ്ത്യനും ശരത് ആർ നാഥും ചേർന്നാണ്. ടോവിനോ തോമസ്, ഉർവശി എന്നിവർക്കൊപ്പം ഹാരിഷ് കണാരൻ, മാമുക്കോയ, സിദ്ദിഖ്, ശാന്തി കൃഷ്ണ, ദിലീഷ് പോത്തൻ എന്നീ നടീനടന്മാരും തങ്ങളുടെ വേഷങ്ങൾ മനോഹരമായി അവതരിപ്പിച്ചു. ഗോപി സുന്ദർ ഈണം നൽകിയ ഗാനങ്ങളും ജോർഡി പ്ലാനെൽ ക്ലോസ നൽകിയ മനോഹരമായതും റിയലിസ്റ്റിക് ആയതുമായ ദൃശ്യങ്ങളും ഈ ചിത്രത്തെ ഗംഭീരമാക്കിയിട്ടുണ്ട്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.