Neerali Movie
8 മാസത്തെ ഇടവേളക്ക് ശേഷമാണ് ഒരു മോഹൻലാൽ ചിത്രം കേരളത്തിൽ ഇന്ന് പ്രദർശനത്തിനെത്തിയത്. ഒട്ടും ഹൈപ്പിലാതെ റിലീസിനെത്തിയ നീരാളിക്ക് വലിയ സ്വീകരണം തന്നെയാണ് മോഹൻലാൽ ആരാധകർ ഒരുക്കിയത്. അജോയ് വർമ്മയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കേരളത്തിൽ ഏകദേശം 175 സ്ക്രീനുകളിലാണ് പ്രദർശനത്തിനെത്തിയിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷം നാദിയ മൊയ്ദു- മോഹൻലാൽ വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ കുടുംബ പ്രേക്ഷകരും സ്വാധീനിക്കാൻ ചിത്രത്തിന് സാധിച്ചു. ഒടിയന് വേണ്ടി ശരീര ഭാരം കുറച്ച സമയത്തായിരുന്നു നീരാളിയുടെ ഷൂട്ട്, ആയതിനാൽ മോഹൻലാൽ വ്യത്യസ്തമായ ലുക്കിലാണ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്,സണ്ണി എന്ന ഒരു ജെമ്മോളജിസ്റ്റിന്റെ വേഷമാണ് മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. സജു തോമസാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയത്. മൂൻഷോട്ട് എന്റർടൈന്മെന്റ്സിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിളയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഇപ്പോൾ ലഭിക്കുന്ന പ്രതികരണങ്ങൾക്കനുസരിച്ചു മോഹൻലാൽ വമ്പൻ തിരിച്ചു വരവാണ് നീരാളി എന്ന ചിത്രത്തിലൂടെ നടത്തിയിരിക്കുന്നത്. കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും നീരാളി പിടിതത്തിൽ അകപ്പെട്ടു എന്ന് തന്നെ വിശേഷിപ്പിക്കാം. മലയാള സിനിമയുടെ വലിയൊരു മാറ്റത്തിനാണ് നീരാളി തുടക്കം കുറിച്ചിരിക്കുന്നത്. സാധാരണ മലയാള സിനിമകളിൽ കാണുന്ന ക്ലിഷെ രംഗങ്ങൾ ഒന്നും തന്നെ നീരാളി എന്ന ചിത്രത്തിൽ കാണാൻ സാധിക്കില്ല, വളരെ വ്യത്യസ്തമായ പ്രമേയമാണ് ചിത്രത്തിൽ ചർച്ച ചെയ്യുന്നത്. ഹോളിവുഡ് നിലവാരമുള്ള ഗ്രാഫിക്‌സ് വർക്കുകൾ അക്ഷരാർത്ഥത്തിൽ പ്രേക്ഷകരെ ഞെട്ടിച്ചു എന്ന് പറയണം. പ്രകൃതിയാണ് പ്രതിനായകനായി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. സണ്ണി എന്ന കഥാപാത്രമായി മോഹൻലാലും വീരപ്പ എന്ന കഥാപാത്രമായി സുരാജും മികച്ച പ്രകടനം കാഴ്ച്ചവെച്ചു. സ്റ്റീഫൻ ദേവസിയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. സന്തോഷ് തുണ്ടിയിലാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിങ് വർക്കുകൾ അജോയ് വർമ്മയും സജിത് ഉണ്ണികൃഷ്ണനും ചേർന്നാണ് കൈകാര്യം ചെയ്തിരിക്കുന്നത്. എല്ലായിടത്തും മികച്ച പ്രതികരണം നേടിയ ചിത്രം മോഹൻലാലിന്റെ ഈ വർഷത്തെ ആദ്യ ഹിറ്റ് തന്നെയായിരിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.