ഹാപ്പി വെഡിങ് എന്ന ഒമർ ലുലു ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ഗ്രേസ് ആന്റണി. അതിലെ രസകരമായ പ്രകടനം ഈ നടിക്ക് ഒട്ടേറെ അവസരങ്ങൾ നേടിക്കൊടുക്കുകയും അങ്ങനെ ഈ നടി മലയാളത്തിലെ കുറച്ചു സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തു. കഴിഞ്ഞ വർഷം ഈ നടിയുടെ അഭിനയ ജീവിതത്തിലെ മികച്ച വര്ഷങ്ങളിലൊന്നായി മാറി. കുമ്പളങ്ങി നൈറ്റ്‌സ്, തമാശ, പ്രതി പൂവൻകോഴി എന്നീ ചിത്രങ്ങളിലൂടെ ഈ നടി തന്റെ കഴിവ് നമ്മുക്കു കാണിച്ചു തന്നു എന്നു മാത്രമല്ല പ്രേക്ഷകർ ഗ്രേസ് ആന്റണി എന്ന നടിയെ ഇരു കയ്യും നീട്ടി സ്വീകരിച്ചു. ഇപ്പോഴിതാ ഒരു പ്രമുഖഓൺലൈൻ സിനിമാ ഗ്രൂപ് നടത്തിയ അവാർഡ് ദാന ചടങ്ങിൽ കഴിഞ്ഞ വർഷത്തെ മലയാള സിനിമയിലെ മികച്ച സ്വഭാവ നടിക്കുള്ള അവാർഡ് കരസ്ഥമാക്കിയ ഗ്രേസ് ആന്റണി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.
നീ ഒന്നും ആവില്ല, നീ സിനിമ നടി പോയിട്ട് ഒരു കോപ്പുമാവില്ല എന്ന് പറഞ്ഞ ആളുകളുണ്ട്, അവർക്കുള്ള ഒരു ചെറിയ മറുപടിയാണ് ഈ അവാർഡ് എന്നാണ് ഗ്രേസ് ആന്റണി അവാർഡ് സ്വീകരിച്ചു കൊണ്ട് പറഞ്ഞത്. കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ ഭാര്യ ആയ സിമി എന്ന കഥാപാത്രവും തമാശ എന്ന വിനയ് ഫോർട്ട് ചിത്രത്തിലെ സഫിയ എന്ന കഥാപാത്രവുമാണ് ഈ അവാർഡ് നേടാൻ ഗ്രേസ് ആന്റണിയെ സഹായിച്ചത്. വളരെ ചെറിയ ചുറ്റുപാടുകളിൽ നിന്നു വന്നു ഇന്ന് തിരക്കുള്ള നടിയായി മാറിക്കഴിഞ്ഞു ഈ കലാകാരി.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.