മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ഒരു കുട്ടനാടൻ ബ്ലോഗ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്ന ഈ ചിത്രത്തിന് ഇപ്പോൾ കുടുംബ പ്രേക്ഷകരുടെ വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന് പ്രശംസയുമായി രംഗത്ത് വന്നിരിക്കുന്നത് നടനും ചാനൽ അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യ ആണ്. താൻ ഒരു കുട്ടനാടൻ ബ്ലോഗ് കണ്ടു എന്നും മികച്ച ഒരു ഫീൽ ഗുഡ് ഫാമിലി ഡ്രാമ ആണ് ഈ ചിത്രം എന്നും അദ്ദേഹം പറയുന്നു. തന്റെ ഫേസ്ബുക് അക്കൗണ്ടിലൂടെയാണ് ഗോവിന്ദ് പദ്മസൂര്യ ഈ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായം പങ്കു വെച്ചത്. ചിത്രത്തിലെ മികച്ച ദൃശ്യങ്ങളെയും സംഗീതത്തെയും അതുപോലെ മമ്മൂട്ടിയുടെ പ്രകടനത്തെയും അദ്ദേഹം തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പ്രശംസിച്ചു. ഈ ചിത്രമൊരുക്കി സംവിധാന രംഗത്തേക്ക് കടന്നു വന്ന സേതുവിനും ഗോവിന്ദ് പദ്മസൂര്യ അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്.
ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ ആയി ഒരുക്കിയ ഈ ചിത്രം രചിച്ചിരിക്കുന്നത് സേതു തന്നെയാണ്. അനന്താ വിഷന്റെ ബാനറിൽ മുരളീധരൻ, ശാന്താ മുരളി എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ ലക്ഷ്മി റായ്, ഷംന കാസിം, അനു സിതാര എന്നീ മൂന്നു നായികമാർ ആണുള്ളത്. ഒരു കുട്ടനാടൻ ഗ്രാമത്തെ കുറിച്ചും അവിടുത്തെ ജനപ്രിയനായ ഹരി എന്ന കഥാപാത്രത്തെ കുറിച്ചും ഒരാൾ എഴുതുന്ന ബ്ലോഗിലൂടെയാണ് ഈ ചിത്രം മുന്നോട്ടു നീങ്ങുന്നത് എന്ന് പറയാം. ശ്രീനാഥ് ശിവശങ്കരൻ എന്ന നവാഗതൻ ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളും തിയേറ്ററിൽ ആവേശം തീർക്കുന്നു എന്നാണ് തിയേറ്റർ റിപ്പോർട്ടുകൾ നമ്മളോട് പറയുന്നത്. പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഒരുപാട് മുഹൂർത്തങ്ങൾ ഉള്ള ഈ ചിത്രം കുടുംബ പ്രേക്ഷകരെ ലക്‌ഷ്യം വെച്ചൊരുക്കിയ ഒരു കളർഫുൾ എന്റെർറ്റൈനെർ തന്നെയാണ്.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ജനപ്രിയ നായകൻ ദിലീപ് നായകനാകുന്ന "പ്രിൻസ് ആൻഡ് ഫാമിലി " യിലെ…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയിലെ പുതിയ ഗാനം റിലീസ് ആയി.…
പന്ത്രണ്ടു വർഷത്തിനു ശേഷം നടി ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം ‘ദി ഡോർ’ൻ്റെ ടീസർ പുറത്തിറങ്ങി. ഭാവനയുടെ സഹോദരൻ ജയ്ദേവ്…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ പുതിയ പ്രോമോ വിഡിയോ പുറത്തിറങ്ങി. നവാഗതനായ…
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
This website uses cookies.