മലയാള സിനിമയിൽ മുൻനിരയിൽ നിൽക്കുന്ന സംഗീത സംവിധായകരിൽ ഒരാളാണ് ഗോപി സുന്ദർ. 2006 ൽ പുറത്തിറങ്ങിയ നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെയാണ് ഗോപി സുന്ദർ സിനിമ ഇൻഡസ്ട്രിയിലേക്ക് ചുവട് വെക്കുന്നത്. മോഹൻലാൽ ചിത്രമായ ഫ്ലാഷിലാണ് അദ്ദേഹം ആദ്യമായി സംഗീതവും പഞ്ചാത്തല സംഗീതവും ഒരുമിച്ചു കൈകാര്യം ചെയ്തത്. വളരെ ചുരുങ്ങിയ കാലങ്ങൾ കൊണ്ട് തന്നെ ഗോപി സുന്ദർ തന്റേതായ സ്ഥാനം മലയാള സിനിമയിൽ കണ്ടെത്തുകയായിരുന്നു. ഗോപി സുന്ദറിന്റെ ഒരു പ്രവർത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഇമ്രാൻ ഖാന് ഗോപി സുന്ദർ സർപ്രൈസ് നൽകിയ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.
ഒരു റിയാലിറ്റി ഷോയിൽ മികച്ച ഗായകന്മാരിൽ ഒരാളായിരുന്ന ഇമ്രാൻ ഖാൻ ഓട്ടോ ഓടിച്ചാണ് ഉപജീവനത്തിനുള്ള വഴി ഇപ്പോൾ കണ്ടെത്തുന്നത്. അടുത്തിടെ ഒരു റിയാലിറ്റി ഷോയിൽ ഗോപി സുന്ദർ തന്റെ അടുത്ത സിനിമയിൽ പാട്ട് പാടുവാൻ ഇമ്രാൻ ഖാന് അവസരം നൽകുമെന്ന് വാക്ദാനം നൽകുകയുണ്ടായി. ഈ വാക്ക് നിറവേറ്റുവാൻ വളരെ സർപ്രൈസ് ആയിട്ട് ഗോപി സുന്ദർ നേരിട്ട് ചെല്ലുകയായിരുന്നു. സുഹൃത്തുക്കളോടൊപ്പം കൊല്ലത്ത് എത്തുകയും ഒരു യാത്രക്കാരൻ എന്ന നിലയിൽ ഇമ്രാൻ ഖാന്റെ ഓട്ടോയിലേക്ക് ഗോപി സുന്ദർ കേറുകയായിരുന്നു. മാസ്‌ക് ധരിച്ചത് കാരണം യാത്രക്കാരനെ തിരിച്ചറിയുവാൻ ഇമ്രാൻ ഖാന് സാധിച്ചില്ല. ചായ കുടിക്കാൻ ഇടയ്ക്കെ വാഹനം നിർത്തിയപ്പോൾ യാത്രക്കാരന്റെ പേര് ഇമ്രാൻ ഖാൻ നേരിട്ട് ചോദിക്കുകയുണ്ടായി. പേര് കേട്ട് ഞെട്ടിയ ഇമ്രാന് പുതിയ ഗാനത്തിന്റെ അഡ്വാന്‍സും ഗോപി സുന്ദര്‍ കൈയോടെ നല്‍കുകയായിരുന്നു. ഗോപി സുന്ദർ തന്നെയാണ് ഈ രസകരമായ കാഴ്‌ച തന്റെ യൂ ട്യൂബിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ബി.കെ ഹരിനാരായണനാണ് ആ ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത്. പാട്ടിന്റെ റെക്കോർഡിങ് വൈകാതെ തന്നെയുണ്ടാവുമെന്ന് ഗോപി സുന്ദർ വ്യക്തമാക്കി.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.