ഒരു ദിവസം കൊണ്ട് ഇന്ത്യ മൊത്തം സെൻസേഷനായി മാറിയ താരമാണ് പ്രിയ വാര്യർ. ഒമർ ചിത്രമായ ഒരു അടാർ ലൗവ് എന്ന ചിത്രത്തിലൂടെയാണ് പ്രിയ മലയാള സിനിമയിലേക്ക് രംഗ പ്രവേശനം നടത്തുന്നത്. താരം ഇപ്പോൾ ബോളിവുഡിൽ നായികയായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. മലയാളിയായ പ്രശാന്ത് മാമ്പിള്ളി സംവിധാനം ചെയ്തിരിക്കുന്ന ശ്രീദേവി ബംഗ്ലാവിലാണ് പ്രിയ നായികയായി വരുന്നത്. ചിത്രത്തിന്റെ ആദ്യം പുറത്തിറങ്ങിയ രണ്ട് ടീസറുകൾ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. കാത്തിരിപ്പിന് വിരാമമെന്നപ്പോലെ ശ്രീദേവി ബംഗ്ലാവിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയിരിക്കുകയാണ്.
ഒരു ബോളിവുഡ് സൂപ്പർ നായികയുടെ ജീവിതകഥയെ ആസ്പദമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ ജീവിതവുമായി സാമ്യമുണ്ടെന്ന് ആരോപിച്ചു ഒരുപാട് വിവാദങ്ങളിൽ അകപ്പെട്ട സിനിമ കൂടിയാണ് ശ്രീദേവി ബംഗ്ലാവ്. ശ്രീദേവിയുടെ ഭർത്താവും നിർമ്മാതാവായ ബോണി കപൂർ ചിത്രത്തിലെ അണിയറ പ്രവർത്തകർക്ക് വക്കീൽ നോട്ടീസ് വരെ നൽകുകയുണ്ടായി. എല്ലാ വിവാദങ്ങൾക്കും വിരാമമിട്ട്കൊണ്ട് ചിത്രത്തിന്റെ ട്രെയിലർ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. ട്രെയ്‌ലറിലെ പ്രിയ വാര്യരുടെ പ്രകടനത്തിന് ഒരുപാട് പ്രശംസകളും വരുന്നുണ്ട്. വളരെ ബോൾഡും സ്റ്റൈലിഷുമായാണ് പ്രിയ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അസീം അലി ഖാൻ, അർബാസ് ഖാൻ, പ്രിയാൻഷു ചാറ്റർജി, മുകേഷ് റിഷി എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഒരു സസ്പെൻസ് ക്രൈം ത്രില്ലർ ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സിനു സിദ്ധാർത്താണ് ശ്രീദേവി ബംഗ്ലാവിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. 4 മ്യൂസിക്‌സാണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് ബാബു രത്‌നമാണ്. ശ്രീദേവി ബംഗ്ലാവ് പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാക്കി റിലീസിന് ഒരുങ്ങുകയാണ്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.