ഇന്ന് ഈസ്റ്റർ സ്പെഷ്യൽ ആയി പ്രശസ്ത നിർമ്മാതാവ് ജോബി ജോർജ് തന്റെ വരാനിരിക്കുന്ന മൂന്നു ചിത്രങ്ങൾ ആണ് പ്രഖ്യാപിച്ചത്. അതിൽ ആദ്യത്തേത് രാജാധി രാജ, മാസ്റ്റർപീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഒരു മാസ്സ് ഫാമിലി ചിത്രം ആയിരിക്കും. മമ്മൂട്ടി തന്നെ നായക വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് വരുന്ന ഓഗസ്റ്റ് മാസത്തിൽ ആയിരിക്കും തുടങ്ങുക എന്നും ജോബി ജോർജ് പറഞ്ഞു. അതിനു ശേഷം അദ്ദേഹം നിർമ്മിക്കുന്നത് ഒരിടവേളക്ക് ശേഷം പ്രശസ്ത രചയിതാവ് ഡെന്നിസ് ജോസെഫ് തിരക്കഥ രചിക്കുന്ന ഒരു ചിത്രമായിരിക്കും. ഒരിടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്ന പ്രമോദ്- പപ്പൻ ടീം ആയിരിക്കും ഈ ചിത്രം സംവിധാനം ചെയ്യുക. ഒരു ആക്ഷൻ ത്രില്ലെർ ആയി ഒരുക്കുന്ന ഈ ചിത്രത്തിലെ നായകൻ ആരാണെന്നു പറഞ്ഞിട്ടില്ലെങ്കിലും മമ്മൂട്ടി തന്നെയാവും ഇതിലും നായകൻ എന്നാണ് സൂചന.
എന്നാൽ ആരാധകരെ ഏറ്റവും ആവേശം കൊള്ളിച്ചത് ജോബി ജോർജ് പ്രഖ്യാപിച്ച മൂന്നാമത്തെ ചിത്രമാണ്. മരക്കാർ എന്ന ചിത്രമാണ് അത്. മമ്മൂട്ടിയെ നായകനാക്കി ആ ചിത്രം താൻ നിർമ്മിക്കും എന്നാണ് ജോബി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ പൂർണ്ണമായ ആര്ടിസിസ്റ് ലിസ്റ്റ് പ്രസിദ്ധപ്പെടുത്താൻ സമയം വേണം കാരണം ഇന്ത്യയിലെയും വിദേശത്തെയും ടെക്നിഷ്യൻസ് ആര്ടിസ്റ് തുടങ്ങിയവരൊക്കെയായി സംസാരങ്ങൾ നടക്കുന്നു ദയവായി കാത്തിരിക്കുക. എന്ന് ജോബി തന്റെ ഫേസ്ബുക്കിലൂടെ കുറിച്ചത്
ഓഗസ്റ്റ് സിനിമാസും ഇതിന്റെ നിർമ്മാണ പങ്കാളി ആയി എത്തും എന്നും സൂചനകൾ ഉണ്ട്. ഈ ചിത്രം ആര് സംവിധാനം ചെയ്യും എന്ന് വെളിപ്പെടുത്തിയിട്ടില്ല. നേരത്തെ ഈ ചിത്രം ഒരുക്കാൻ ഇരുന്നത് സന്തോഷ് ശിവൻ ആയിരുന്നു എങ്കിലും അദ്ദേഹം ഇതിൽ നിന്ന് പിന്മാറി എന്ന വാർത്തകളും വന്നിരുന്നു. അതേ സമയം, മോഹൻലാൽ- പ്രിയദർശൻ ടീം ഒരുക്കുന്ന മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന നൂറു കോടി ചിത്രം ഇപ്പോൾ അതിന്റെ പോസ്റ്റ്- പ്രൊഡക്ഷൻ സ്റ്റേജിൽ ആണ്. ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ഈ സിനിമ റിലീസ് ചെയ്യാൻ ആണ് പ്ലാൻ.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.