ചെറിയ ചെറിയ വേഷങ്ങളിലൂടെയും ചെറിയ ചിത്രങ്ങളിലെ നായക വേഷങ്ങളിലൂടെയും വളർന്നു വരുന്ന യുവ താരമാണ് ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയുടെ മകനായ ഗോകുൽ സുരേഷ്. തന്റെ കരിയറിനെ കുറിച്ചും അതിനെ അച്ഛനായ സുരേഷ് ഗോപി എങ്ങനെ നോക്കി കാണുന്നു എന്നും ഗോകുൽ സുരേഷ് പറയുകയാണ് ഇപ്പോൾ. ദൈവാധീനമോ ഗുരുത്വമോ അച്ഛന്റെയും അമ്മയുടെയും പ്രാര്ത്ഥനയോ കൊണ്ടാവാം താനിത് വരെ ചെയ്ത കഥാപാത്രങ്ങള്ക്കൊന്നും മോശമായൊരു റെസ്പോണ്സ് കിട്ടിയിട്ടില്ല എന്ന് ഗോകുൽ സുരേഷ് പറയുന്നു. പെട്ടെന്ന് കയറി വലിയ ആളാവേണ്ട. ഇങ്ങനെ വളര്ന്നാല് മതി, താനൊക്കെ വളര്ന്ന പോലെ പതിയെ വളര്ന്നാല് മതി എന്നാണ് അച്ഛന്റെ അഭിപ്രായം എന്ന് ഗോകുൽ സുരേഷ് വെളിപ്പെടുത്തുന്നു.
ദുല്ഖറോ പ്രണവോ കാളിദാസോ ശ്രാവൺ മുകേഷോ ഷെയ്ൻ നിഗമോ അർജുൻ അശോകനോ തുടങ്ങി തങ്ങൾ മക്കളാരും അച്ഛന്മാരുടെ റേഞ്ചിന്റെ ഏഴ് അയലത്തു വരില്ല എന്ന് ഗോകുൽ സുരേഷ് തുറന്നു തന്നെ പറയുന്നു. അതൊരു സത്യമാണ് എന്നും അവരൊക്കെ അന്നത്തെ കാലത്ത് ഒരുപാട് കഷ്ടപ്പെട്ട്, നല്ലതും ചീത്തതുമായ നിരവധി അനുഭവങ്ങളിലൂടെ കടന്നു പോയി വളര്ന്നു വന്നവരാണ് എന്നതാണ് അവരുടെ കഴിവിനെ പരിപോഷിപ്പിച്ചത് എന്നും ഗോകുൽ പറഞ്ഞു. തങ്ങൾ മക്കൾക്കൊന്നും അത്ര കഷ്ടപ്പെടേണ്ടി വന്നിട്ടില്ല എന്നും ഗോകുൽ പറയുന്നു. അഭിനേതാവ് ആണെങ്കിലും സിനിമയുമായോ സിനിമാക്കാരുമായോ തനിക്കത്ര ബന്ധമോ പരിചയങ്ങളോ ഒന്നുമില്ല എന്നും ഒരു സാധാരണ വ്യക്തി ഒരു താരത്തെ കാണുമ്പോള് എക്സൈറ്റഡ് ആവുന്നതുപോലെ എക്സൈറ്റഡാവുന്ന ഒരാളാണ് താനെന്നും ഗോകുൽ വെളിപ്പെടുത്തുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.