സുരേഷ് ഗോപിയെ സൂപ്പർ താര പദവിയിലേക്ക് ഉയർത്തിയ ചിത്രമാണ് ഷാജി കൈലാസ് സംവിധാനം ചെയ്ത കമ്മീഷണർ . ഈ ചിത്രത്തിലെ ഭരത് ചന്ദ്രൻ ഐ പി എസ് എന്ന കഥാപാത്രത്തെ ജനങ്ങൾ നെഞ്ചോട് ചേർത്തത് ഇതിലെ തീപ്പൊരി ഡയലോഗുകൾ കൊണ്ട് കൂടിയാണ്. രഞ്ജി പണിക്കർ എഴുതിയ കിടിലൻ ഡയലോഗുകൾ ആയിരുന്നു ഈ ചിത്രത്തിന്റെ പ്രത്യേകത. സുരേഷ് ഗോപിയുടെ ആ ഡയലോഗുകൾ ഓരോന്നും ഇന്നും ജനങ്ങളുടെ മനസ്സിലുണ്ട്. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ ആ കിടിലൻ ഡയലോഗ് പറഞ്ഞു കയ്യടി നേടിയിരിക്കുന്നത് മറ്റാരുമല്ല, സുരേഷ് ഗോപിയുടെ മകൻ ആയ ഗോകുൽ സുരേഷ് ആണ്. നവാഗതനായ സൈജു എസ് സംവിധാനം ചെയ്ത ഇര എന്ന ചിത്രമാണ് ഗോകുൽ സുരേഷിന്റെ അടുത്ത റിലീസ്. ഉണ്ണി മുകുന്ദനും നായകനായ ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ആയി ഒരു വേദിയിൽ വെച്ച് ആണ് ഗോകുൽ സുരേഷ് അച്ഛന്റെ ഡയലോഗ് പറഞ്ഞു കയ്യടി നേടിയത്.
ഗോകുൽ സുരേഷ് കമ്മീഷ്ണർ ചിത്രത്തിലെ ഡയലോഗ് പറഞ്ഞു കയ്യടി നേടുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയെടുക്കുകയാണ്. മുത്തുഗൗ എന്ന ചിത്രത്തിലൂടെയാണ് ഗോകുൽ സുരേഷ് മലയാള സിനിമയിൽ അരങ്ങേറിയത്. മാസ്റ്റർപീസ് എന്ന മമ്മൂട്ടി ചിത്രത്തിലും ഗോകുൽ സുരേഷ് അഭിനയിച്ചിരുന്നു. ഗോകുൽ സുരേഷ് അച്ഛന്റെ ഡയലോഗ് പറഞ്ഞു കയ്യടി നേടുമ്പോൾ ഉണ്ണി മുകുന്ദനും വേദിയിൽ ഉണ്ടായിരുന്നു. വമ്പൻ കരഘോഷത്തോടെയാണ് ഗോകുൽ സുരേഷിന്റെ പ്രകടനത്തെ കാണികൾ ഏറ്റെടുത്തത്. ഇര എന്ന ചിത്രം മാർച്ച് ആദ്യ വാരം കേരളത്തിൽ പ്രദർശനം ആരംഭിക്കും എന്നാണ് സൂചന. വൈശാഖും ഉദയ കൃഷ്ണയും ചേർന്ന് നിർമ്മിച്ച ചിത്രമാണ് ഇര. മിയ, നിരഞ്ജന അനൂപ് എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.