തെന്നിന്ത്യയുടെ മെഗാ സ്റ്റാർ ചിരഞ്ജീവി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗോഡ്‍ഫാദര്‍. മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ മോഹൻലാൽ ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക് ആണ് ഈ ചിരഞ്ജീവി ചിത്രം. മോഹൻ രാജ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വീഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. മെഗാ സ്റ്റാർ ചിരഞ്ജീവിയുടെ കിടിലൻ ലുക്കിലുള്ള മാസ്സ് എൻട്രിയാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുക. ലുസിഫെറിൽ മഞ്ജു വാര്യർ ചെയ്ത പ്രിയദർശിനി രാംദാസ് എന്ന കഥാപാത്രത്തെ തെലുങ്കിൽ അവതരിപ്പിക്കുന്നത് ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണ്. ലൂസിഫറിൽ പൃഥ്വിരാജ് ചെയ്ത സയ്ദ് മസൂദ് എന്ന അതിഥി കഥാപാത്രമായി, അതിന്റെ തെലുങ്ക് റീമേക്കിൽ എത്തുന്നത് ബോളിവുഡ് താരം സൽമാൻ ഖാൻ ആണ്. പുരി ജഗന്നാഥ്, സത്യ ദേവ്, ഹാരിഷ് ഉത്തമൻ, ജയപ്രകാശ്, സച്ചിൻ കടേക്കർ, വംശി കൃഷ്ണ, നാസർ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
കോണിഡാല പ്രൊഡക്ഷൻ കമ്പനിയും സൂപ്പർ ഗുഡ് ഫിലിംസും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. തമൻ എസ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങളൊരുക്കിയത് നീരവ് ഷാ ആണ്. 2019 ഇൽ റിലീസ് ചെയ്ത ലൂസിഫർ എന്ന ചിത്രം പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു. മുരളി ഗോപി തിരക്കഥ ഒരുക്കി, ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം നൂറു കോടിയിൽ അധികം രൂപ കളക്ഷൻ നേടുന്ന രണ്ടാമത്തെ മാത്രം മലയാള ചിത്രമായി മാറിയിരുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.