[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

16 വർഷത്തിന് ശേഷം ബിജു മേനോനുമൊത്തുള്ള ചിത്രം; ഒരു തെക്കൻ തല്ല് കേസിനെ കുറിച്ച് മനസ്സ് തുറന്ന് പദ്മപ്രിയ

മലയാളികളുടെ പ്രിയ താരം ബിജു മേനോൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഒരു തെക്കൻ തല്ല് കേസ്. ജി.ആർ. ഇന്ദുഗോപൻ രചിച്ച അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന പുസ്തകത്തെ അധികരിച്ചു കൊണ്ട് രാജേഷ് പിന്നാടൻ തിരക്കഥ രചിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ശ്രീജിത്ത് എൻ ആണ്. ഈ വരുന്ന സെപ്റ്റംബർ എട്ടിന് ഓണം റിലീസായാണ് ഒരു തെക്കൻ തല്ല് കേസ് പുറത്തു വരുന്നത്. ബിജു മേനോനോടൊപ്പം ഇതിലെ ഒരു പ്രധാന വേഷം ചെയ്യുന്നത് നടി പദ്മപ്രിയയാണ്. ഒരിടവേളക്ക് ശേഷമാണു പദ്മപ്രിയ മലയാള സിനിമയിലഭിനയിക്കുന്നത്. അത് കൂടാതെ ഇരുപതു വർഷങ്ങൾക്കു ശേഷമാണ് ബിജു മേനോനോടൊപ്പം ഒരു ചിത്രത്തിൽ ഈ നടി പ്രത്യക്ഷപ്പെടുന്നത്. മോഹൻലാൽ നായകനായ വടക്കുംനാഥൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലാണ് ഇതിനു മുൻപ് ബിജു മേനോൻ- പദ്മപ്രിയ ടീം ഒരുമിച്ചഭിനയിച്ചത്.

ആദ്യമായാണ് ബിജു മേനോന്റെ കൂടെ ഒരു മുഴുനീള കഥാപാത്രമായി എത്തുന്നത് എന്നും, ഇത്രയും നല്ല സഹതാരത്തെ കിട്ടുക എന്നത് പാടാണ് എന്നും പറഞ്ഞ പദ്മപ്രിയ ബിജു മേനോന് നന്ദിയും പറഞ്ഞു. ഈ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ലുലു മാളിൽ നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് പദ്മപ്രിയ മനസ്സ് തുറന്നത്. രു​ഗ്മിണി എന്ന കഥാപാത്രത്തെയാണ് താനീ ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്നും ആദ്യം മുതൽ അവസാനം വരെ ഇതിൽ തന്റെ കഥാപാത്രത്തിന് പ്രാധാന്യമുണ്ടന്നും പദ്മപ്രിയ വെളിപ്പെടുത്തി. മലയാള സിനിമയിൽ മാത്രമല്ല, തിമിഴിലും മറ്റ് ഭാഷാ സിനിമകളിലും ഏറെ നാളായി അഭിനയിച്ചിട്ട് എന്നത് കൊണ്ട് തന്നെ, ഈ ചിത്രം മികച്ച അനുഭവമാണ് സമ്മാനിച്ചതെന്നും പദ്മപ്രിയ വിശദീകരിച്ചു. ഇ ഫോർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ. മേത്തയും സി.വി. സാരഥിയും, ന്യൂ സൂര്യ ഫിലിംസിന്റെ ബാനറിൽ സുനിൽ എ കെയും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ റോഷൻ മാത്യു, നിമിഷാ സജയൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്.

webdesk

Recent Posts

മമ്മൂട്ടിയുടെ ‘കസബ’ വീണ്ടും തീയേറ്ററിലേക്ക്; റീ റിലീസ് ഒരൊറ്റ തിയേറ്ററിൽ മാത്രം

മമ്മൂട്ടി നായകനായെത്തിയ ‘കസബ’ വീണ്ടും തീയേറ്ററുകളിലെത്തുന്നു. ഒക്ടോബർ 30 വെള്ളിയാഴ്ചയാണ് ചിത്രത്തിന്റെ റീ റിലീസ്. നിർമ്മാതാവ് ജോബി ജോർജിന്റെ ഉടമസ്ഥതയിലുള്ള…

2 days ago

ബാച്ചിലർ പാർട്ടിയെ വീഴ്ത്താൻ മമ്മൂട്ടിയുടെ പദയാത്ര?

മമ്മൂട്ടി നായകനാകുന്ന അടൂർ ഗോപാലകൃഷ്ണൻ ചിത്രം ‘പദയാത്ര’ ഡിസംബർ നാലിന് ആഗോള റിലീസിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. അതേസമയം, അമൽ നീരദ്…

2 days ago

സൂര്യ ചിത്രത്തിൽ സിമ്പു ഭാഗമല്ലെന്ന് താരത്തിന്റെ ടീം

ജിത്തു മാധവൻ ഒരുക്കുന്ന സൂര്യ ചിത്രത്തിൽ അതിഥി താരമായി സിമ്പു എത്തുമെന്ന വാർത്തകൾ തള്ളി താരത്തിന്റെ ടീം. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന…

2 days ago

സീനാക്കണ്ട.. സീനിലില്ല

സൂര്യ ചിത്രത്തിൽ സിമ്പു ഭാഗമല്ല എന്ന് സിമ്പുവിൻറെ ടീം പ്രചരിക്കുന്നത് വ്യാജമായ വാർത്തകൾ എന്നും താരത്തിൻ്റെ ടീം ജിത്തു മാധവൻ…

3 days ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

5 days ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

1 week ago

This website uses cookies.