[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ദുൽഖറിലെ പ്രണയനായകൻ ഇനിയും വേണം; റാമിനോട് അഭ്യർത്ഥനയുമായി താരസുന്ദരി

മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് സീതാ രാമം. ഒരു പ്രണയ ചിത്രമായി ഒരുക്കിയ സീതാ രാമം ഇപ്പോൾ ദുൽഖർ സൽമാന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായിക്കഴിഞ്ഞു. 80 കോടിയോളം ആഗോള ഗ്രോസ് നേടിയ കുറുപ്പായിരുന്നു ദുൽഖർ സൽമാന്റെ ഏറ്റവും വലിയ ബോക്സ് ഓഫിസ് ഹിറ്റ്. ഇപ്പോൾ കുറുപ്പിനെ മറികടന്നു മുന്നോട്ടു പോവുകയാണ് സീതാ രാമം. ഇത് തന്റെ അവസാനത്തെ പ്രണയ ചിത്രമായിരിക്കുമെന്നും, ഇനി താൻ പ്രണയ ചിത്രങ്ങൾ ചെയ്യില്ലായെന്നും ഈ ചിത്രത്തിന്റെ പ്രമോഷൻ സമയത് ദുൽഖർ സൽമാൻ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. എന്നാലിപ്പോഴിതാ, റൊമാന്റിക് വേഷങ്ങൾ ഇനിയും ചെയ്യണമെന്ന് ദുൽഖറിനോട് ആവശ്യപ്പെടുകയാണ് ഈ ചിത്രത്തിൽ ദുൽഖറിന്റെ നായികാ വേഷം ചെയ്ത മൃണാൾ താക്കൂർ. റൊമാന്‍സ് നിര്‍ത്തുന്നുവെന്ന് ദുല്‍ഖര്‍ പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ സാധിക്കില്ല എന്ന് പറഞ്ഞ മൃണാൾ, വേണമെങ്കില്‍ ഒരു ബ്രേക്ക് എടുത്തിട്ട് വീണ്ടും റൊമാന്റിക് സിനിമകൾ ചെയ്യണമെന്നാണ് ദുൽഖറിനോട് പറയുന്നത്.

ബോളിവുഡ് ​ഹം​ഗാമയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മൃണാൾ ഈ പ്രതികരണം നടത്തിയത്. ദുൽഖർ പ്രണയ ചിത്രങ്ങൾ ചെയ്യുന്നില്ല എന്നൊരു തീരുമാനമെടുത്താല്‍ താൻ അപ്സെറ്റാവുമെന്നും തനിക്ക് റൊമാന്‍സ് ഇഷ്ടമാണ് എന്നും മൃണാൾ പറഞ്ഞു. റൊമാന്‍സ് നിര്‍ത്തുന്നുവെന്ന് ദുല്‍ഖര്‍ പറയുന്നത് നിർത്തണമെന്നും, അത് തങ്ങളുടെ ഹൃദയം തകർക്കുമെന്നും മൃണാൾ കൂട്ടിച്ചേത്തു. ഏതായാലും താൻ റൊമാന്റിക് ചിത്രങ്ങൾ ചെയ്യുന്നത് പൂര്‍ണമായും നിര്‍ത്തുന്നില്ലെന്നും നല്ല സ്ക്രിപ്റ്റുകള്‍ വരികയാണെങ്കില്‍ റൊമാന്റിക് ചിത്രങ്ങൾ ചെയ്യാൻ തന്നെയാണ് പ്ലാനെന്നുമാണ് ഇപ്പോൾ ദുൽഖർ പറയുന്നത്. ലഫ്റ്റനന്റ് റാം എന്ന കഥാപാത്രമായി ദുൽഖർ സൽമാൻ അഭിനയിച്ച സീതാ രാമം എന്ന തെലുങ്ക് ചിത്രം സംവിധാനം ചെയ്തത് ഹനു രാഘവപുടിയാണ്.

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

3 weeks ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

3 weeks ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

4 weeks ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

4 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

1 month ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

1 month ago

This website uses cookies.