മലയാളികളുടെ പ്രിയ താരം ബിജു മേനോൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഒരു തെക്കൻ തല്ല് കേസ്. ജി.ആർ. ഇന്ദുഗോപൻ രചിച്ച അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന പുസ്തകത്തെ അധികരിച്ചു കൊണ്ട് രാജേഷ് പിന്നാടൻ തിരക്കഥ രചിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ശ്രീജിത്ത് എൻ ആണ്. ഈ വരുന്ന സെപ്റ്റംബർ എട്ടിന് ഓണം റിലീസായാണ് ഒരു തെക്കൻ തല്ല് കേസ് പുറത്തു വരുന്നത്. ബിജു മേനോനോടൊപ്പം ഇതിലെ ഒരു പ്രധാന വേഷം ചെയ്യുന്നത് നടി പദ്മപ്രിയയാണ്. ഒരിടവേളക്ക് ശേഷമാണു പദ്മപ്രിയ മലയാള സിനിമയിലഭിനയിക്കുന്നത്. അത് കൂടാതെ ഇരുപതു വർഷങ്ങൾക്കു ശേഷമാണ് ബിജു മേനോനോടൊപ്പം ഒരു ചിത്രത്തിൽ ഈ നടി പ്രത്യക്ഷപ്പെടുന്നത്. മോഹൻലാൽ നായകനായ വടക്കുംനാഥൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലാണ് ഇതിനു മുൻപ് ബിജു മേനോൻ- പദ്മപ്രിയ ടീം ഒരുമിച്ചഭിനയിച്ചത്.
ആദ്യമായാണ് ബിജു മേനോന്റെ കൂടെ ഒരു മുഴുനീള കഥാപാത്രമായി എത്തുന്നത് എന്നും, ഇത്രയും നല്ല സഹതാരത്തെ കിട്ടുക എന്നത് പാടാണ് എന്നും പറഞ്ഞ പദ്മപ്രിയ ബിജു മേനോന് നന്ദിയും പറഞ്ഞു. ഈ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ലുലു മാളിൽ നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് പദ്മപ്രിയ മനസ്സ് തുറന്നത്. രുഗ്മിണി എന്ന കഥാപാത്രത്തെയാണ് താനീ ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്നും ആദ്യം മുതൽ അവസാനം വരെ ഇതിൽ തന്റെ കഥാപാത്രത്തിന് പ്രാധാന്യമുണ്ടന്നും പദ്മപ്രിയ വെളിപ്പെടുത്തി. മലയാള സിനിമയിൽ മാത്രമല്ല, തിമിഴിലും മറ്റ് ഭാഷാ സിനിമകളിലും ഏറെ നാളായി അഭിനയിച്ചിട്ട് എന്നത് കൊണ്ട് തന്നെ, ഈ ചിത്രം മികച്ച അനുഭവമാണ് സമ്മാനിച്ചതെന്നും പദ്മപ്രിയ വിശദീകരിച്ചു. ഇ ഫോർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ. മേത്തയും സി.വി. സാരഥിയും, ന്യൂ സൂര്യ ഫിലിംസിന്റെ ബാനറിൽ സുനിൽ എ കെയും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ റോഷൻ മാത്യു, നിമിഷാ സജയൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.