ബോക്‌സ് ഓഫീസ് റെക്കോർഡുകളെ തിരുത്തി എഴുതിയ യഷ് എന്ന നായകൻറെ വളർച്ചയും, കന്നട സിനിമ വ്യവസായത്തിന്റെ ചലനാത്മക മാറ്റവും പിന്നിട്ടിട്ട് ഒരു വർഷം കഴിഞ്ഞു. യഷ് ഇന്ത്യൻ സിനിമ ശ്രദ്ധിച്ച നായകനായി മാറിയ അന്നുമുതൽ റോക്കി ഭായിയുടെ അടുത്ത ചിത്രത്തിനെ കുറിച്ചുള്ള ഊഹാപോഹങ്ങൾ സിനിമാരംഗത്ത് ഉയരാറുണ്ട്.ബിഗ് ബഡ്ജറ്റ് പ്രോജക്ടുകൾ മാത്രം തേടിയെത്തുന്ന നിലയിലേക്ക് ആ നായകന്റെ വളർച്ചയും അപ്രതീക്ഷിതമായിരുന്നു.
ഇപ്പോഴിതാ മലയാളികൾക്ക് അഭിമാനമാകുന്ന വിധം യഷ് നായകനാകുന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നു. യഷിന്റെ അടുത്ത ചിത്രം ദേശീയ അവാർഡ് ജേതാവായ സംവിധായിക ഗീതു മോഹൻദാസ് സംവിധാനം ചെയ്തേക്കുമെന്ന് ഏറ്റവും അടുത്ത വൃത്തങ്ങൾ പറയുന്നു. ഈ അടുത്തകാലത്തായി യഷും ഗീതു മോഹൻദാസും ഒരുമിക്കുന്നുവെന്ന ചർച്ചകൾ പുറത്തുവന്നിരുന്നു. ട്വിറ്ററിൽ യഷ് 19 ഹാഷ്ടാഗ് ട്രെൻഡിങ്ങിലാണിപ്പോൾ.
ഗീതു മോഹൻദാസിനൊപ്പം യഷ് സഹകരിക്കുകയാണെന്ന വെളിപ്പെടുത്തലുകളാണ് ട്വിറ്ററിൽ ശ്രദ്ധ നേടുന്നത്. ഗീതു മോഹൻദാസ് ചിത്രം അടുത്ത 30 ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ ചർച്ചകൾ പല ഘട്ടങ്ങളിലായി നടക്കുകയാണ്. രണ്ടാഴ്ചയ്ക്കകം ചിത്രത്തിൻറെ അനൗൺസ്മെൻറ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടുമെന്നും ഏറ്റവും അടുത്ത വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ചിത്രം 2024 അവസാനത്തോടെ റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്. അതേസമയം, യഷിന് ഹോംബാലെ ഫിലിംസിനൊപ്പം കെജിഎഫ് 3യും അണിയറയിൽ ഒരുങ്ങുകയാണ്,
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.