നാളെ റിലീസ് ആവുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യ ചിത്രം ആർ ആർ ആറിനൊപ്പം മത്സരിക്കാൻ മലയാളത്തിൽ നിന്ന് ഒരു കൊച്ചു ത്രില്ലർ കൂടി തയ്യാറെടുക്കുകയാണ്. ഗായത്രി സുരേഷ് പ്രധാന വേഷത്തിൽ എത്തുന്ന എസ്‌കേപ്പ് ആണ് ആ ത്രില്ലർ ചിത്രം. മലയാളത്തിലെ ആദ്യ സൈക്കോ ത്രില്ലർ ചിത്രം എന്ന ലേബലിൽ ആണ് എസ്‌കേപ്പ് പുറത്തു വരുന്നത്. നവാഗതനായ സർഷിക്ക് റോഷനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഗായത്രി സുരേഷിനൊപ്പം ശ്രീവിദ്യ മുല്ലചേരിയാണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധായകനായ സർഷിക്ക് റോഷനാണ്. ഒരു രാത്രി അപ്രതീക്ഷിതമായി വീട്ടിൽ മുഖംമൂടി ധരിച്ചെത്തുന്ന സൈക്കോ കൊലയാളിയും അവിടെ അകപ്പെട്ടു പോവുന്ന ഗർഭിണിയും സുഹൃത്തും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുക എന്നാണ് സൂചന.
ഗർഭിണിയുടെ വേഷത്തിൽ ആണ് ഗായത്രി സുരേഷ് എത്തുന്നത്. നേരത്തെ ഈ ചിത്രത്തിലെ ഒരു ഗാനവും ഗായത്രി പാടിയിരുന്നു. ജാസി ഗിഫ്റ്റിനൊപ്പം ഗായത്രി പാടിയ ആ ഗാനം മികച്ച ശ്രദ്ധയാണ് നേടിയത്. മേല്പറഞ്ഞവരെ കൂടാതെ അരുൺ കുമാറും സന്തോഷ് കീഴാറ്റൂരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിൽ ഷാജു ശ്രീധർ, നന്ദൻ ഉണ്ണി, രമാ ദേവി, വിനോദ് കോവൂർ, ബാലൻ പാറക്കൽ, ദിനേശ് പണിക്കർ, രമേശ് വലിയശാല, സുധി കൊല്ലം, കൊല്ലം ഷാഫി എന്നിവരും അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത ബോളിവുഡ് സിനിമാട്ടോഗ്രാഫർ സജീഷ് രാജ് കാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് സാനന്ദ് ജോർജ് ഗ്രേസ്, എഡിറ്റ് ചെയ്തത് സന്ദീപ് നന്ദകുമാർ എന്നിവരാണ്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.