ഹൃദയം എന്ന പ്രണവ് മോഹൻലാൽ ചിത്രം ഇപ്പോൾ അമ്പതു കോടി ക്ലബിലും കടന്നു ബ്ലോക്ക്ബസ്റ്റർ വിജയം നേടി കുതിപ്പ് തുടരുകയാണ്. വിനീത് ശ്രീനിവാസൻ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിൽ അതിഗംഭീര പ്രകടനം ആണ് പ്രണവ് മോഹൻലാൽ കാഴ്ച വെച്ചത്. അരുൺ നീലകണ്ഠൻ എന്ന കഥാപാത്രം ആയാണ് പ്രണവ് ഇതിൽ പ്രത്യക്ഷപ്പെട്ടത്. കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരാണ് ഇതിലെ നായികാ വേഷം ചെയ്തത്. അതിൽ തന്നെ നിത്യ എന്ന കഥാപാത്രമായി എത്തിയ കല്യാണിയും പ്രണവും തമ്മിലുള്ള ഓൺസ്‌ക്രീൻ രസതന്ത്രം സൂപ്പർ ഹിറ്റായി മാറി. ഇരുവരും ഒന്നിച്ചുള്ള രംഗങ്ങൾ അത്രമാത്രം വലിയ സ്വാധീനമാണ് ഈ ചിത്രത്തിന്റെ വിജയത്തിൽ ഉണ്ടാക്കിയത്. ഇപ്പോഴിതാ കല്യാണി അവതരിപ്പിച്ച ആ കഥാപാത്രം ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹം തോന്നി എന്ന് പറയുകയാണ് പ്രശസ്‌ത നടി ഗായത്രി സുരേഷ്.
പ്രണവും കല്യാണിയും തമ്മിലുള്ള രസതന്ത്രം വളരെ മനോഹരമായിരുന്നു എന്നും അതിലെ അവർ ഉള്ള പൊട്ടുതൊട്ട പൗർണമി എന്ന ഗാനം വളരെ മനോഹരമായിരുന്നു എന്നും ഗായത്രി പറയുന്നു. ആ ഭാഗം ഒക്കെ കണ്ടപ്പോൾ പ്രണവ് യഥാർത്ഥ ജീവിതത്തിലും നല്ലൊരു ഭർത്താവു ആയിരിക്കുമെന്ന് തോന്നി എന്നും ഗായത്രി പറഞ്ഞു. പ്രണവ് മോഹൻലാൽ വളരെ നന്നായി അഭിനയിച്ചു എന്നും പറഞ്ഞ ഗായത്രി, ഇതിൽ പ്രണവിനെ കാണാൻ ഏറെ സുന്ദരനായിരുന്നു എന്നും പറയുന്നു. പ്രണവ് മോഹൻലാലിനെ കല്യാണം കഴിക്കാൻ ആഗ്രഹം ഉണ്ടെന്നു പരസ്യമായി പല തവണ പറഞ്ഞു ശ്രദ്ധ നേടിയ നടിയാണ് ഗായത്രി സുരേഷ്. അതിന്റെ പേരിൽ ഏറെ ട്രോളുകളും ഗായത്രി ഏറ്റു വാങ്ങിയിട്ടുണ്ട്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.