തമിഴകത്തിന്റെ തല അജിത് കുമാർ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വലിമൈ. ഈ മാസം ഇരുപത്തിനാലിനു ആഗോള റിലീസ് ആയി എത്തുകയാണ് ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ ചിത്രം. തീരൻ അധികാരം ഒൻഡ്രു, നേർക്കൊണ്ട പാർവൈ എന്നീ വമ്പൻ ഹിറ്റായ ചിത്രങ്ങൾക്ക് ശേഷം എച്ച് വിനോദ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം സിനിമാ പ്രേമികളും അജിത് ആരാധകരും ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഒരു സിനിമ കൂടിയാണ് എന്നത് ഇതിന്റെ പ്രീ റിലീസ് ഹൈപ്പ് നമ്മുക്ക് കാണിച്ചു തരുന്നു. . പ്രശസ്ത ബോളിവുഡ് സിനിമാ നിർമ്മാതാവായ ബോണി കപൂർ നിർമ്മിച്ച ഈ ചിത്രത്തിൽ അജിത്തിന് പുറമേ ഹുമ ഖുറേഷി, യോഗി ബാബു, കാർത്തികേയ, സുമിത്ര, അച്ച്യുത് കുമാർ, പേർളി മാണി, ധ്രുവൻ, പുകഴ്, പാവൽ നവഗീതൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്, ഇപ്പോൾ ഇതേ നിർമ്മാതാവും സംവിധായകനും ഒന്നിക്കുന്ന അടുത്ത ചിത്രത്തിലും അജിത് ആണ് നായകൻ. അത്കൊണ്ട് തന്നെ അത് ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ആണോ എന്നുള്ള ആകാംഷയിലാണ് ആരാധകർ.
എന്നാൽ ചെയ്യാൻ പോകുന്ന പുതിയ ചിത്രം വലിമൈ രണ്ടാം ഭാഗം അല്ലെന്നു പറയുകയാണ് നിർമ്മാതാവ് ബോണി കപൂർ. പക്ഷെ അങ്ങനെ ഒരാവശ്യം ആരാധകരുടെ ഭാഗത്തു നിന്നും താൻ കേട്ടു എന്നും, സംവിധായകനും അതിന്റെ ഒരു സ്കോപ് മനസ്സിൽ ഉണ്ടായാൽ, വലിമൈ ഒരു വലിയ വിജയം ആയി മാറിയാൽ, തീർച്ചയായും അതിനു ഒരു രണ്ടാം ഭാഗം വരുമെന്നാണ് നിർമ്മാതാവ് പറയുന്നത്. യുവാൻ ശങ്കർ രാജയാണ് വലിമൈക്ക് വേണ്ടി സംഗീതം ഒരുക്കിയത്. നീരവ് ഷാ കാമറ ചലിപ്പിച്ച ഈ ആക്ഷൻ ചിത്രം എഡിറ്റ് ചെയ്തത് വിജയ് വേലുക്കുട്ടി ആണ്.
ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
This website uses cookies.