ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് തമിഴ് സംവിധായകൻ ആയ ഗൗതം വാസുദേവ് മേനോൻ. ഒട്ടേറെ ക്ലാസിക് തമിഴ് ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ചിട്ടുള്ള അദ്ദേഹം ഒരു മികച്ച നടൻ കൂടിയാണ്. ഫഹദ് ഫാസിൽ നായകനായ അൻവർ റഷീദ് ചിത്രമായ ട്രാൻസിലൂടെ മലയാളത്തിലും ഒരു മികച്ച വേഷം അദ്ദേഹം അഭിനയിച്ചിരുന്നു. ഇപ്പോൾ ഒട്ടേറെ ചിത്രങ്ങളുമായി തിരക്കിലാണ് ഗൗതം മേനോൻ എന്ന നടനും സംവിധായകനും. കേരളത്തിലും ഒട്ടേറെ ആരാധകർ ഉള്ള സംവിധായകൻ ആണ് ഗൗതം മേനോൻ. മലയാളത്തിലെ തന്റെ ഏറ്റവും പ്രീയപ്പെട്ട നടൻ മോഹൻലാൽ ആണെന്നും അദ്ദേഹത്തെ നായകനാക്കി ഒരു ചിത്രം ചെയ്യണം എന്നതാണ് തന്റെ സ്വപ്നം എന്നും ഗൗതം മേനോൻ പറയുന്നു. അദ്ദേഹത്തെ പോലെ മികച്ച ഒരു നടനെ താൻ വേറെ കണ്ടിട്ടില്ല എന്നും ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടൻമാർ ആരാണെന്നു ചോദിച്ചാൽ മോഹൻലാൽ, കമൽ ഹാസൻ എന്നേ താൻ പറയു എന്നും ഗൗതം മേനോൻ പല തവണ പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ ഫിലിം കംപാനിയൻ സൗത്ത് നടത്തിയ ഒരു അഭിമുഖത്തിൽ താൻ ഏറ്റവും കൂടുതൽ കാണുന്ന മലയാള ചിത്രങ്ങൾ മോഹൻലാൽ സർ അഭിനയിച്ചതാണ് എന്ന് പറയുകയാണ് ഗൗതം മേനോൻ. താൻ അദ്ദേഹത്തെ ഒരുപാട് ശ്രദ്ധിക്കുന്ന ഒരു ആരാധകൻ ആണെന്നും ദൃശ്യം 2 എന്ന കഴിഞ്ഞ വർഷം വന്ന മോഹൻലാൽ ചിത്രം താൻ ഇതിനോടകം പത്തു തവണയെങ്കിലും കണ്ടു കാണുമെന്നും ഗൗതം മേനോൻ വെളിപ്പെടുത്തി. ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യം 2 ഒടിടി റിലീസ് ആയെത്തി ആഗോള തലത്തിൽ വരെ ശ്രദ്ധ നേടി മഹാവിജയം നേടിയെടുത്ത ചിത്രമാണ്. ജോഷുവ, ധ്രുവ നചത്രം, വെന്തു തനിന്ദത് കാട് എന്നിവയാണ് ഇനി റിലീസ് ചെയ്യാൻ ഉള്ള, ഗൗതം മേനോൻ സംവിധാനം ചെയ്ത ചിത്രങ്ങൾ. ഇത് മൂന്നും ഈ വർഷം തന്നെ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.