തമിഴിലെ സൂപ്പർ ഹിറ്റ് സംവിധായകരിൽ ഒരാളാണ് ഗൗതം വാസുദേവ് മേനോൻ. സൂര്യ, കമൽ ഹാസൻ, അജിത്, സിലമ്പരശൻ എന്നിവരെ വെച്ചൊക്കെ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ഗൗതം വാസുദേവ് മേനോൻ ഇത് വരെ ദളപതി വിജയ്‌ക്കൊപ്പം ഒരു ചിത്രം ചെയ്തിട്ടില്ല. ഇവർ തമ്മിലുള്ള ഒരു ചിത്രം സംഭവിക്കുമെന്ന് ഇടക്ക് വാർത്തകൾ വന്നിരുന്നു എങ്കിലും അതിനെക്കുറിച്ചു കൂടുതൽ വിവരങ്ങൾ പുറത്തു വന്നിരുന്നില്ല. യോഹാൻ അധ്യായം ഒന്ഡ്രൂ എന്നായിരുന്നു ആ ചിത്രത്തിന്റെ പേരെന്നും പിന്നീട് വാർത്തകൾ വന്നു. ഏതായാലും ഇപ്പോൾ താൻ സംവിധാനം ചെയ്യാൻ ആഗ്രഹിക്കുന്ന ദളപതി വിജയ് ചിത്രത്തെ കുറിച്ചുള്ള വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ഗൗതം വാസുദേവ് മേനോൻ. വിജയ്‌ക്കൊപ്പം ഒരു ചിത്രം ചെയ്യാൻ ആഗ്രഹമുണ്ടെന്നും ഒരുപാട് വൈകാതെ അത് സംഭവിക്കുമെന്നാണ് പ്രതീക്ഷയെന്നും ഗൗതം മേനോൻ പറഞ്ഞു.
ഏതാനും കഥകൾ താൻ വിജയ്‌യുമായി ചർച്ച ചെയ്തിട്ടുണ്ടെന്ന് ഗൗതം മേനോൻ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഒരു മാധ്യമ അഭിമുഖത്തിൽ അദ്ദേഹം പറയുന്നത് വിജയ്‌ക്കൊപ്പം താൻ ചെയ്യാൻ പോകുന്ന ചിത്രം പ്രണയവും ആക്ഷനും നിറഞ്ഞ ഒരു ചിത്രമായിരിക്കുമെന്നാണ്. അതൊരു പോലീസ് സ്റ്റോറി ആയിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗൗതം വാസുദേവ് മേനോന്റെ ഏറ്റവും പുതിയ ചിത്രമായ വെന്ത് തനിന്ദത് കാട് സൂപ്പർ ഹിറ്റായി മാറിയിരുന്നു. സിമ്പുവാണ് ഈ ചിത്രത്തിൽ നായകനായി എത്തിയത്. ചിയാൻ വിക്രം നായകനായി എത്തുന്ന ധ്രുവ നച്ചത്തിരമാണ് അദ്ദേഹത്തിന്റെ അടുത്ത റിലീസ്. ഈ ചിത്രം ഡിസംബറിൽ എത്തുമെന്നാണ് സൂചന. ഇപ്പോൾ വിജയ് നായകനായി എത്തുന്ന പുതിയ ലോകേഷ് കനകരാജ് ചിത്രത്തിൽ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് ഗൗതം മേനോൻ.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.