കമല് ഹാസന്, വിജയ് സേതുപതി, ഫഹദ് ഫാസില് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം 2022 ലെ വമ്പന് ഹിറ്റുകളില് ഒന്നായിരുന്നു. ദളപതി വിജയ്ക്ക് ഒപ്പമാണ് ലോകേഷിന്റെ അടുത്ത സിനിമ എന്ന വാര്ത്ത വളരെ ആകാംഷയോടെയാണ് ആരാധകര് എറ്റെടുത്തിരിക്കുന്നത്. ദളപതി 67 എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം വിജയ് ചിത്രം വാരിസിന്റെ റിലീസിന് പിന്നാലെ ഉണ്ടാകുമെന്നാണ് അണിയറ പ്രവര്ത്തകര് അറിയിച്ചിരുന്നത്.
എന്നാല് ഇപ്പോഴിതാ ഗൗതം മേനോന് അടുത്തിടെ നല്കിയ ഒരു അഭിമുഖത്തില് താനും സിനിമയുടെ ഭാഗമാകുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. വളരെ പ്രതീക്ഷയോടെയാണ് സിനിമയെ നോക്കി കാണുന്നതെന്നും അടുത്ത മാസം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും ഗൗതം മേനോന് അറിയിച്ചു.
ജനുവരി 12നാണ് വിജയ് നായകനാകുന്ന വാരിസ് തിയേറ്ററുകളില് എത്തുന്നത്. വാരിസിന്റെ റിലീസിന് പിന്നാലെ വിജയ് യുമായുള്ള ലോകേഷിന്റെ രണ്ടാമത്തെ സിനിമ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്പ്പ്. വിജയ്-വിജയ് സേതുപതി എന്നില് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച മാസ്റ്ററായിരുന്നു ലോകേഷ് വിജയ്ക്കൊപ്പം ചെയ്ത ആദ്യ ചിത്രം.
എന്നാല് മാസ്റ്ററില് വിജയ്യുമായി വര്ക്ക് ചെയ്തപ്പോള് തന്റെ നൂറു ശതമാനവും നല്കാന് കഴിഞ്ഞില്ലെന്നും ലോകേഷ് അഭിമുഖത്തില് പറഞ്ഞു. ഒരു സ്ക്രിപ് ചെയ്യാന് എനിക്ക് എത്ര സമയം വേണമെന്ന് പറയാന് കഴിയുന്ന ഒരു പൊസിഷനില് താനെത്തിയെന്നും ദളപതി 67 പൂര്ണമായും ലോകേഷ് കനകരാജ് സിനിമയായിരിക്കുമെന്ന് ഉറപ്പ് നല്കാന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃഷ എത്തുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് ആയിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിജയ്- ലോകേഷ് ചിത്രം മാസ്റ്ററിനും ഗാനങ്ങൾ ഒരുക്കിയത് അനിരുദ്ധ് ആയിരുന്നു.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.