തമിഴ് സിനിമ ലോകത്ത് ക്ലാസ് ചിത്രങ്ങൾകൊണ്ട് മാറ്റം സൃഷ്ട്ടിച്ച സംവിധായകരിൽ ഒരാളാണ് ഗൗതം വാസുദേവ് മേനോൻ. കാക്ക കാക്ക, വാരണം ആയിരം, വിന്നയ് താണ്ടി വരുവായ, തുടങ്ങിയ ചിത്രങ്ങളിലൂടെ കേരളത്തിലും ആരാധകരെ സൃഷ്‌ട്ടിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ധനുഷ് നായകനായിയെത്തുന്ന ‘എന്നൈ നോക്കി പായും തൊട്ട’ സിനിമയുടെ ചിത്രീകരണത്തിലാണ് ഗൗതം മേനോൻ. വിക്രമിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘ധ്രുവ നച്ചിത്തിരം’ സിനിമയും അണിയറയിലുണ്ട്. മലയാളത്തിൽ ആദ്യത്തെ വെബ് സീരീസുമായി ഗൗതം പ്രത്യക്ഷപ്പെടുകയാണ്. ഒൻഡ്രാഗാ എന്റർടൈന്മെന്റ്സും കച്ചടതപാ ഒർജിനൽസും ചേർന്നാണ് വെബ് സീരീസ് നിർമ്മിക്കുന്നത്. ഗൗതം മേനോന്റെ ഉടമസ്‌ഥതയിലുള്ള പ്രൊഡക്ഷൻ കമ്പനിയാണ് ഒൻഡ്രാഗാ എന്റർടൈന്മെന്റ്‌സ്.
‘അനാട്ടമി ഓഫ് കാമുകൻ’ എന്നാണ് വെബ് സീരീസിന് ടൈറ്റിൽ നൽകിയിരിക്കുന്നത്. കുറെയേറെ തമിഴ് സിനിമകളിൽ അസിസന്റ് ഡയരക്ടരായി വർക്ക് ചെയ്ത അമൽ തമ്പിയാണ് വെബ് സീരീസ് സംവിധാനം ചെയ്യുന്നത്. ആദ്യ എപ്പിസോഡ് ജൂലൈ 27ന് പ്രദർശനത്തിനെത്തും. ഓരോ എപ്പിസോഡും 10 മിനുറ്റ് ദൈർഘ്യം മാത്രമായിരിക്കും. പുരുഷ പ്രണയം എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് വെബ് സീരീസ് ഒരുക്കുന്നത്. എല്ലാ പുരുഷൻമാരും എങ്ങനെ സ്ത്രീകളുടെ ആകർഷണത്തിൽ വീഴുന്നു എന്നതും ചിത്രത്തിൽ ചർച്ച ചെയ്യുന്നുണ്ട്. പുതുമുഖ നടൻ വിഷ്ണു അഗസ്ത്യ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘ആളൊരുക്കം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധയനായ ഒരു വിഡിയോ ജോക്കി കൂടിയാണ് വിഷ്ണു അഗ്‌സത്യ. തമ്പി, ശരത് മോഹൻ, മേഘ തോമസ്, വിഷ്ണു അഗസ്ത്യ എന്നിവർ ചേർന്നാണ് വെബ് സീരീസിന് തിരക്കഥ ഒരുക്കുന്നത്. എത്ര എപ്പിസോഡുകൾ ഉണ്ടാവുക എന്നത് ഇതുവരെ തീരുമാണിച്ചിട്ടില്ലയെന്നും പ്രേക്ഷകരുടെ പ്രതികരണം അനുസരിച്ചു വർഷങ്ങളോളം വെബ് സീരീസ് തുടരാനും അണിയറ പ്രവർത്തകർ തയ്യാറാണ്. അമൽ തമ്പിയുടെ ഐ. ആം 22 എന്ന ചിത്രം 2014ൽ ഗോവ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന്‍ ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.