തമിഴിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് ഗൗതം വാസുദേവ് മേനോൻ. ഒട്ടേറെ ക്ലാസിക് സൂപ്പർ ഹിറ്റുകൾ നമ്മുടെ മുന്നിലെത്തിച്ച അദ്ദേഹം തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യയുടെയും കരിയറിലെ നിർണ്ണായക ചിത്രങ്ങളാണ് ഒരുക്കിയത്. കാക്ക കാക്ക, വാരണം ആയിരം എന്നീ ഓൾ ടൈം ക്ലാസ്സിക്കുകൾ സൂര്യയെ നായകനാക്കി ഒരുക്കിയ അദ്ദേഹം, നെറ്റ്‌ഫ്ലിക്‌സ് അന്തോളജി സീരിസായ നവരസയിലെ ഗിറ്റാർ കമ്പി മേലെ നിൻഡ്രു എന്ന ഭാഗവും സൂര്യയെ നായകനാക്കിയാണ് ഒരുക്കിയത്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ബിഹൈൻഡ് വുഡ്സ് സംഘടിപ്പിച്ച പരിപാടിയിൽ പ്രേക്ഷകരുമായി സംവദിക്കവേ, ഒരാരാധിക അദ്ദേഹത്തോട് ചോദിച്ചത് വാരണം ആയിരം 2 വരുമോ എന്നാണ്.
അതിനു മറുപടിയായി അദ്ദേഹം പറഞ്ഞത്, വാരണം ആയിരം 2 ഉണ്ടാവില്ലെന്നും, എന്നാൽ സൂര്യക്കൊപ്പം ഒരു ചിത്രം ചെയ്യാനുള്ള ഒരുക്കത്തിലാണ് താനെന്നുമാണ്. ആ ചിത്രം കാക്ക കാക്ക 2 ആവാനുള്ള സ്കോപ്പും അദ്ദേഹം വെളിപ്പെടുത്തി. സൂര്യ-ജ്യോതിക ടീം ഒരുമിച്ചെത്തിയ ഈ ചിത്രത്തിൽ പോലീസ് ഓഫീസറായാണ് സൂര്യ അഭിനയിച്ചത്. അത്കൊണ്ട് തന്നെയാവാം ആ കഥാപാത്രത്തെ തിരിച്ചു കൊണ്ട് വരാൻ അദ്ദേഹം പ്ലാൻ ചെയ്യുന്നത്. കാക്ക കാക്ക 2 കൂടാതെ കമൽ ഹാസൻ നായകനായ തന്റെ പോലീസ് ചിത്രം വേട്ടയാട് വിളയാട് 2 ചെയ്യാനുമുള്ള ഒരുക്കത്തിലാണ് ഗൗതം മേനോൻ. അതിന്റെ തിരക്കഥ രചന പുരോഗമിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചിരുന്നു. സിമ്പു നായകനായ വെന്ത് തനിന്തത് കാട് എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ റിലീസ്. ഇനി റിലീസ് ചെയ്യാനുള്ള ഗൗതം വാസുദേവ് മനോൻ ചിത്രം, ചിയാൻ വിക്രം നായകനായ ധ്രുവനക്ഷത്രമാണ്. ഒരു നടനെന്ന നിലയിലും കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് ഗൗതം വാസുദേവ് മേനോൻ.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.