അയ്യപ്പനും കോശിയും എന്ന ചിത്രം തീയേറ്ററുകളിൽ ഗംഭീര വിജയം നേടി മുന്നേറുമ്പോൾ ശ്രദ്ധ നേടുന്നത് ചിത്രത്തിലെ നായകന്മാരായ പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും മാത്രമല്ല, ഈ ചിത്രത്തിലെ അതിശകതമായ നായികാ കഥാപാത്രം ചെയ്ത ഗൗരി നന്ദ എന്ന നടി കൂടിയാണ്. ഒരുപാട് ചിത്രങ്ങളിൽ ഗൗരി പ്രത്യക്ഷപ്പെട്ടിട്ടില്ല എങ്കിലും ഈ ചിത്രത്തിലെ കണ്ണമ്മ എന്ന കഥാപാത്രമായുള്ള പ്രകടനം കൊണ്ട് ഗൗരി മലയാള സിനിമാ പ്രേമികളുടെ കയ്യടി നേടിയെടുത്തു. ബിജു മേനോൻ അവതരിപ്പിക്കുന്ന അയ്യപ്പൻ നായർ എന്ന പോലീസ് സബ് ഇൻസ്‌പെക്ടറുടെ ഭാര്യ ആയ, ആദിവാസി സ്ത്രീ ആയാണ് ഗൗരി പ്രത്യക്ഷപ്പെട്ടത്. ഒരു ആക്ടിവിസ്റ്റ് ആയ കണ്ണമ്മയുടെ ഭാവവും രൂപവുമെല്ലാം മികച്ച തീവ്രതയോടെ തന്നെയാവിഷ്കരിക്കാൻ ഈ നടിക്ക് സാധിച്ചു. ശരീര ഭാഷ കൊണ്ട് മാത്രമല്ല, ശക്തമായ ഡയലോഗ് ഡെലിവറി കൊണ്ടും ഒരു നടി പ്രേക്ഷകരുടെ കരഘോഷങ്ങൾ ഏറ്റു വാങ്ങുന്നത് സാധാരണമായ കാര്യമല്ല. ഈ ഒരൊറ്റ കഥാപാത്രമായി നടത്തിയ പ്രകടനം കൊണ്ട് അങ്ങനെ തീപ്പൊരി നായികമാരായി എത്തി കയ്യടി നേടിയ മലയാളത്തിലെ ഗംഭീര നടിമാരുടെ പട്ടികയിലെത്തിയിരിക്കുകയാണ് ഗൗരി നന്ദ.
കണ്ണമ്മയാവാൻ ശരീര ഭാരം കുറച്ചു മികച്ച ഒരു ഫിസിക്കൽ മേക് ഓവർ നടത്തിയ ഈ നടി പൃഥ്വിരാജ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തോട് പറയുന്ന ഒരു കിടിലൻ ഡയലോഗും പ്രേക്ഷകർ വലിയ കയ്യടികളോടെയാണ് സ്വീകരിക്കുന്നത്. സച്ചി രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം ഈ വർഷത്തെ വലിയ വിജയങ്ങളിൽ ഒന്നായി മാറി കഴിഞ്ഞു. കന്യാകുമാരി എക്സ്പ്രസ്, ലോഹം, കനൽ എന്നീ മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഈ നടി നിമിർന്തു നിൽ, പഗാഡി ആട്ടം എന്നീ തമിഴ് സിനിമകളിലും ജണ്ട പായ് കപിരാജു എന്ന തെലുങ്കു ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.