നാളെ കേരളത്തിൽ റിലീസ് ചെയ്യുന്ന ചിത്രം ആണ് ഗിരീഷ് സംവിധാനം ചെയ്ത ലവ കുശ. നീരജ് മാധവ് തിരക്കഥ ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആർ ജെ ക്രീയേഷന്സിന്റെ ബാനറിൽ ജൈസൺ ഇളംകുളവും ഗിരീഷ് വൈക്കവും ചേർന്നാണ്. ബിജു മേനോൻ, നീരജ് മാധവ്, അജു വർഗീസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് ദീപ്തി സതി ആണ്.
ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ 125 ഓളം സ്‌ക്രീനുകളിൽ എത്തുന്ന ഈ ചിത്രത്തിന് വമ്പൻ പ്രതീക്ഷയാണ് പ്രേക്ഷകരുടെ ഇടയിൽ ഉള്ളത്. ചിത്രത്തിന്റെ ടീസറും അതിനു ശേഷം ഇറങ്ങിയ രണ്ടു ഗാനങ്ങളും ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത് എന്നുള്ളത് ഈ ചിത്രത്തിന് വേണ്ടി പ്രേക്ഷകർ ഏറെ കാത്തിരിക്കുന്നു എന്നതിന് തെളിവാണ്.
പ്രേക്ഷകരെ ഒരുപാട് ചിരിപ്പിക്കാൻ റെഡി ആയാണ് ഈ ചിത്രം എത്തുന്നത്. നീരജ് മാധവ്- അജു വർഗീസ് ടീം ഒരുക്കുന്ന തകർപ്പൻ കോമഡി രംഗങ്ങൾ ആണ് ഈ ചിത്രത്തിന്റെ പ്രത്യേകത. അജുവും നീരജ് മാധവും എപ്പോഴൊക്കെ ഒന്നിച്ചു വന്നിട്ടുണ്ടോ, അപ്പോഴൊക്കെ മികച്ച തമാശ രംഗങ്ങൾ നമ്മുക്ക് ലഭിച്ചിട്ടുണ്ട്.
ഈ ചിത്രത്തിലും ആ പതിവ് അവർ തെറ്റിച്ചിട്ടില്ല എന്നാണ് ലഭിക്കുന്ന സൂചനകൾ പറയുന്നത്. ഒപ്പം ബിജു മേനോനും കൂടി ചേരുമ്പോൾ ഒരു ചിരിപ്പൂരം തന്നെ നമ്മുക്ക് പ്രതീക്ഷിക്കാം.
അടി കപ്യാരെ കൂട്ടമണി, കുഞ്ഞി രാമായണം എന്നീ ചിത്രങ്ങളിൽ ഒക്കെ തകർത്തഭിനയിച്ച ടീം ആണ് നീരജ് മാധവ്- അജു വർഗീസ് കൂട്ടുകെട്ട്.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള'യുടെ ആകാംക്ഷ നിറയ്ക്കുന്നതും രസകരവുമായ ട്രെയിലർ പുറത്ത്. ഒരു വളയെ ചുറ്റിപറ്റി…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
This website uses cookies.