മലയാള സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് ടി വി ചന്ദ്രൻ. സമാന്തര സിനിമകളുടെ വക്താക്കളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരാൾ എന്ന് അദ്ദേഹത്തെ നമ്മുക്ക് വിശേഷിപ്പിക്കാം. അദ്ദേഹം നമ്മുക്ക് മുന്നിൽ എത്തിച്ച ഓരോ ചിത്രവും ഒന്നിനൊന്നു മികച്ചതും വ്യത്യസ്തമായതുമാണ് എന്ന് മാത്രമല്ല ഒട്ടേറെ അംഗീകാരങ്ങളും നേടിയെടുത്തിട്ടുണ്ട്. പൊന്തൻ മാട എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‍കാരം നേടിയ അദ്ദേഹത്തിന്റെ ആലീസിന്റെ അന്വേഷണം, ഓർമ്മകൾ ഉണ്ടായിരിക്കണം, മങ്കമ്മ , ഡാനി, സൂസന്ന, പാഠം ഒന്ന് ഒരു വിലാപം , കഥാവശേഷൻ , ആടും കൂത്ത് (തമിഴ്), വിലാപങ്ങൾക്കപ്പുറം, ഭൂമി മലയാളം തുടങ്ങിയ ചിത്രങ്ങൾ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഫിലിം ഫെസ്ടിവലുകളിലുമായി ഒട്ടേറെ അംഗീകാരങ്ങൾ നേടിയെടുത്തിട്ടുണ്ട്. ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷമാണു അദ്ദേഹം ഇപ്പോൾ തന്റെ പുതിയ ചിത്രമായ പെങ്ങളിലയുമായി എത്തുന്നത്.
അടുത്ത മാസം റിലീസ് പ്രതീക്ഷിക്കുന്ന ഈ ചിത്രം ഉടൻ തന്നെ പ്രഖ്യാപിക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡിലും മത്സരിക്കുന്നുണ്ട്. ലാലും ബേബി അക്ഷര കിഷോറും മുഖ്യ വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ടി വി ചന്ദ്രൻ തന്നെയാണ്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബേനസീർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു. വിഷ്ണു മോഹൻ സിതാര സംഗീതം പകർന്നിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് വി ടി ശ്രീജിത്തും ഇതിനു ദൃശ്യങ്ങൾ ഒരുക്കിയത് സന്തോഷ് തുണ്ടിയിലും ആണ്. മാർച്ച് എട്ടിന് പെങ്ങളില റിലീസ് ചെയ്യും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ നമ്മളോട് പറയുന്നത്.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
This website uses cookies.