മലയാളത്തിന്റെ സൂപ്പർ താരമായ മോഹൻലാൽ ഇപ്പോൾ ഒരുപിടി വലിയ ചിത്രങ്ങളുമായി തിരക്കിലാണ്. കഴിഞ്ഞ വർഷത്തെ തിരിച്ചടിക്ക് ശേഷം ട്രാക്ക് മാറ്റിയ മോഹൻലാൽ ഇപ്പോൾ ചെയ്യുന്നതും ഇനി ചെയ്യാൻ പോകുന്നതുമെല്ലാം ഏറെ പ്രതീക്ഷ തരുന്ന, പുതിയ സംവിധായകരുമൊത്തുള്ള ചിത്രങ്ങളാണ്. ഇപ്പോൾ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന മലൈക്കോട്ടൈ വാലിബനാണ് മോഹൻലാൽ ചെയ്യുന്നത്. അതിനു ശേഷം ജീത്തു ജോസഫിന്റെ റാം, പൃഥ്വിരാജ് ഒരുക്കുന്ന എംപുരാൻ, അനൂപ് സത്യൻ, ടിനു പാപ്പച്ചൻ, വിവേക്, ശ്യാം പുഷ്ക്കരൻ, എന്നിവരുടെ ചിത്രങ്ങളും മോഹൻലാൽ ചെയ്യും. ഇത് കൂടാതെ ഭദ്രൻ ഒരുക്കാൻ പ്ലാൻ ചെയ്യുന്ന ചിത്രം, മാളികപ്പുറം രചയിതാവിന്റെ പമ്പ എന്നീ ചിത്രങ്ങളും മോഹൻലാൽ പരിഗണിക്കുന്നുണ്ട്. ഇപ്പോഴിതാ മറ്റൊരു യുവ സംവിധായകന്റെ ചിത്രവും മോഹൻലാലിന്റെ പരിഗണനയിലാണ്.
ഫിലിപ്സ് ആൻഡ് മങ്കി പെൻ, ഹോം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റോജിൻ തോമസ് പ്ലാൻ ചെയ്യുന്ന ചിത്രത്തിലാണ് മോഹൻലാൽ പ്രധാന വേഷം ചെയ്യുക. ഫ്രൈഡേ ഫിലിം ഹൌസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാതാവായ വിജയ് ബാബു തന്നെയാണ് ഈ വിവരം പുറത്ത് വിട്ടത്. മൈൽസ്റ്റോൺ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയത്. ഒരു കഥ മോഹൻലാലിനോട് പറഞ്ഞിട്ടുണ്ടെന്നും അതിന്റെ തിരക്കഥാ ജോലികൾ ആരംഭിക്കുമെന്നും അദ്ദേഹം പറയുന്നു. ചിത്രത്തിന്റെ വിഷയം തനിക്ക് അറിയാവുന്നത് കൊണ്ട് തന്നെ, അതൊരു മികച്ച ചിത്രമാകുമെന്നും, തന്റെ സ്വപ്ന ചിത്രങ്ങളിൽ ഒന്നായിരിക്കും അതെന്നും വിജയ് ബാബു പറഞ്ഞു. ഇപ്പോൾ ജയസൂര്യ നായകനാവുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ കത്തനാറിന്റെ ജോലികളുമായി ബന്ധപ്പെട്ട് തിരക്കിലാണ് റോജിൻ തോമസ്. കത്തനാർ കഴിഞ്ഞാവും റോജിൻ തോമസ്- മോഹൻലാൽ ചിത്രം സംഭവിക്കുക.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.