[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

തമിഴ് നടൻ യോഗി ബാബുവിന് ക്യാപ്റ്റൻ കൂൾ എം എസ്‌ ധോണിയുടെ സമ്മാനം; വൈറലായി ചിത്രം

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ലോകകപ്പ് ജേതാവായ നായകനുമായ മഹേന്ദ്ര സിങ് ധോണി ഇപ്പോൾ സിനിമാ നിർമ്മാണ രംഗത്ത് സജീവമാണ്. എം എസ് ധോണി എന്റർടെയ്ൻമെൻറ്സ് എന്ന തന്റെ പുതിയ സിനിമാ നിർമ്മാണ ബാനറിൽ തെന്നിന്ത്യൻ ചിത്രങ്ങൾ നിർമ്മിക്കുകയാണ് അദ്ദേഹം. തമിഴിലാണ് എം എസ്‌ ധോണി ഇപ്പോൾ ചിത്രം നിർമ്മിക്കുന്നത്. ആ ചിത്രത്തിൽ ഒരു നിർണ്ണായക വേഷം ചെയ്യുന്ന നടൻ യോഗി ബാബുവിന് എം എസ്‌ ധോണി സമ്മാനിച്ച ബാറ്റ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ക്യാപ്റ്റൻ കൂൾ സമ്മാനിച്ച ബാറ്റുമായി നിൽക്കുന്ന യോഗി ബാബുവിന്റെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. താൻ നെറ്റ് പ്രാക്ടീസ് ചെയ്യുന്ന ബാറ്റ് ആണ് തന്റെ കയ്യൊപ്പിട്ട് ധോണി യോഗി ബാബുവിന് സമ്മാനിച്ചത്. . ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ നായകനായ ധോണിക്ക് ചെന്നൈയുമായി അഭേദ്യമായ ബന്ധമാണുള്ളത്. വമ്പൻ ആരാധക വൃന്ദമാണ് അദ്ദേഹത്തിന് ചെന്നൈയിൽ ഉള്ളത്.

‘ലെറ്റ്‌സ് ഗെറ്റ് മാരീഡ്’ എന്ന പേരിലാണ് എം എസ്‌ ധോണി നിർമ്മിക്കുന്ന ആദ്യ തമിഴ് ചിത്രം ഒരുങ്ങുന്നത്. ഹരീഷ് കല്യാണ്‍, ഇവാന എന്നിവര്‍ ഒന്നിക്കുന്ന ഈ ചിത്രം രമേഷ് തമില്‍മണിയാണ് സംവിധാനം ചെയ്യുന്നത്. യോഗി ബാബു, നദിയ മൊയ്തു എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു വേഷങ്ങൾ ചെയ്യുന്നത്. ധോണിയുടെ ഭാര്യ സാക്ഷി സിങ് റാവത്താണ് ഈ പ്രൊഡക്ഷൻ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍. ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം ഒരു റൊമാന്റിക് കോമഡി ചിത്രമായാണ് ഒരുക്കുന്നത്. ഇത് കൂടാതെ, അഥർവ എന്ന പേരിൽ, ധോണി നായകനാകുന്ന ഗ്രാഫിക് നോവലും ഒരുങ്ങുന്നുണ്ട്. രമേശ് തമിഴ് മണിയാണ് ഇതിന്റെ രചന. സൂപ്പര്‍ഹീറോയും പോരാളിയുമായാണ് ധോണി ഇതിൽ എത്തുന്നത്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.