കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടു പോകുമ്പോൾ മലയാള സിനിമാ മേഖലയിൽ നിന്നും അതിനു പിന്തുണ ലഭിക്കുന്നുണ്ട്. മലയാള സിനിമ താരങ്ങളിൽ വളരെ കുറച്ചു പേർ മാത്രമേ ഇതിനോടകം മുഖ്യമന്ത്രിയുടെ കോവിഡ് 19 ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിട്ടുള്ളൂ എങ്കിലും വരും ദിവസങ്ങളിൽ കൂടുതൽ താരങ്ങൾ മുന്നോട്ടു വരുമെന്ന പ്രതീക്ഷയിലാണ് ഏവരും. അന്പതു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നൽകികൊണ്ട് സൂപ്പർ താരം മോഹൻലാൽ തന്നെയാണ് ആദ്യം മുന്നോട്ടു വന്നത്. പിന്നാലെ തമിഴ് നടൻ വിജയ്, തെലുങ്കു നടൻ അല്ലു അർജുൻ എന്നിവരും സാമ്പത്തിക സഹായവുമായി മുന്നോട്ടു വന്നു. അതിനു ശേഷം സംവിധായകൻ അമൽ നീരദും നടൻ മണികണ്ഠൻ ആചാരിയുമാണ് എത്തിയത്. മണികണ്ഠൻ ആചാരി തന്റെ വിവാഹത്തിന് നീക്കി വെച്ച പണമാണ് നൽകിയത് എന്നതും ശ്രദ്ധേയമായി. സംവിധായകൻ രഞ്ജിത്തും ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സിലെ അദ്ദേഹത്തിന്റെ പങ്കാളിയുമായ ശശിധരനും പത്തു ലക്ഷം രൂപ നൽകി കൊണ്ട് എത്തിയതും മുഖ്യമന്ത്രി പുറത്തു പറഞ്ഞിരുന്നു. ഇപ്പോഴിതാ മലയാള സിനിമയിലെ ഒരു ബാലതാരമാണ് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് പണവുമായി എത്തിയിരിക്കുന്നത്.
ഈ വർഷം റിലീസ് ചെയ്ത ടോവിനോ തോമസ് ചിത്രമായ ഫോറെൻസിക്കിലെ ഒരു നിർണ്ണായക വേഷമവതരിപ്പിച്ച ഹാതിം എന്ന ബാലതാരമാണ് ധന സഹായവുമായി എത്തിയത്. മുപ്പതിനായിരം രൂപയാണ് ഈ ബാലതാരം നൽകിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഫോറൻസിക് എന്ന ചിത്രത്തിലെ മികച്ച പ്രകടനം ഈ ബാലനടന് മികച്ച പ്രശംസ നേടിക്കൊടുത്തിരുന്നു. അഖിൽ പോൾ അനസ് ഖാൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ഈ ചിത്രം ഫെബ്രുവരി അവസാനമാണ് റിലീസ് ചെയ്തത്. ഈ അടുത്തിടെ ചിത്രം ടെലിവിഷനിലും പ്രദർശിപ്പിച്ചിരുന്നു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.