[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഇവന്റെ ആഗ്രഹം ഉടൻതന്നെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു;ദളപതി വിജയ്‌യോട് ലോറൻസിന്റെ അപേക്ഷ..!

തമിഴ് സിനിമയിലെ ഏറ്റവും പ്രശസ്തരായ നടന്മാരിൽ ഒരാളാണ് രാഘവ ലോറൻസ്. ഒരു ഡാൻസ് മാസ്റ്ററും സംവിധായകനും കൂടിയായ ലോറൻസ് തന്റെ ചാരിറ്റി പ്രവർത്തനങ്ങൾ കൊണ്ടും തെന്നിന്ത്യ മുഴുവൻ ശ്രദ്ധേയനായ കലാകാരനാണ്. ഈ കോവിഡ് 19 സമയത്തും ഒട്ടേറെ കാരുണ്യ പ്രവർത്തികളുമായി തമിഴ് സിനിമയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന നടനാണ് ലോറൻസ്. തന്റെ പുതിയ സിനിമയ്ക്കു ലഭിച്ച അഡ്വാൻസ് തുകയായ മൂന്നു കോടി രൂപയും സഹായ ധനം നൽകിയ ലോറൻസ് അത് കൂടാതെയും ഒട്ടേറെ കാരുണ്യ പ്രവർത്തികൾ സഹായമാവശ്യമുള്ളവർക്കു വേണ്ടി ചെയ്യുന്നു. കഴിഞ്ഞ ദിവസം തമിഴ് നാട്ടിലെ ഒരു മാധ്യമ പ്രവർത്തകന്റെ അമ്മയുടെ മൃതദേഹം തിരുവനന്തപുരത്തുള്ള ഹോസ്പിറ്റലിൽ നിന്ന് വിട്ടു കിട്ടാൻ ലോറൻസ് കേരളാ മുഖ്യമന്ത്രിയോട് സഹായമഭ്യർത്ഥിച്ചതും ഹോസ്പിറ്റലിൽ കെട്ടാനുള്ള ഒന്നര ലക്ഷം രൂപ താൻ അടച്ചോളാം എന്ന് പറഞ്ഞതും ഏവരുടെയും ശ്രദ്ധയിൽ പെട്ടിരുന്നു. ഇപ്പോഴിതാ കൈകളും കാലുകളും തളർന്ന ടാൻസൻ എന്ന കുട്ടി പ്രതിഭക്കു വേണ്ടി ദളപതി വിജയ്, അനിരുദ്ധ് എന്നിവരോട് ലോറൻസ് നടത്തിയ അഭ്യർത്ഥനയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

മാസ്റ്റർ സിനിമയിലെ വാതി കമിങ് എന്ന ഗാനത്തിന്റെ ബീറ്റ് വാദ്യോപകരണങ്ങളുടെ സഹായത്തോടെ ടാൻസൻ വായിച്ചു കേൾപ്പിച്ചത് കണ്ട രാഘവ ലോറൻസ് ആ പ്രതിഭക്കു വേണ്ടിയാണു വിജയ്‌യോടും അനിരുദ്ധിനോടും അഭ്യർത്ഥന നടത്തിയത്. വിജയ്‌യോടും അനിരുദ്ധനോടും തനിക്കു ഒരു അഭ്യർത്ഥനയുണ്ട് എന്നും തന്റെ ഗ്രൂപ്പിലെ ഭിന്നശേഷിക്കാരനായ ഒരു ബാലനാണ് ടാൻസൻ എന്നും ലോറൻസ് ട്വീറ്റിൽ പറയുന്നു. കാഞ്ചന എന്ന സിനിമയിൽ ഒരു ചെറിയ വേഷം ടാൻസൺ ചെയ്തിരുന്നു എന്നും മാസ്റ്റർ എന്ന സിനിമയിലെ ഒരു ഗാനം ഇവൻ വായിച്ചത് മൂന്നു ദിവസത്തെ കഠിന പ്രയത്നത്തിന് ശേഷമാണെന്നും ലോറൻസ് വെളിപ്പെടുത്തി. ടാൻസണ് ഇപ്പോൾ ഉള്ള ആഗ്രഹം വിജയ് സാറിന്‌ മുൻപിലും അനിരുദ്ദിനു മുൻപിലും ലൈവ് ആയി ആ ഗാനം ഒന്ന് വായിച്ചു കേൾപ്പിക്കണം എന്നതാണെന്നും, ഇവന്റെ ആഗ്രഹം ഉടൻതന്നെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നുമാണ് ലോറൻസ് പറയുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.