നവാഗതരായ അഖിൽ പോൾ, അനസ് ഖാൻ എന്നിവർ ചേർന്ന് രചിച്ചു സംവിധാനം ചെയ്ത ഫോറൻസിക് എന്ന ക്രൈം/ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇപ്പോൾ വിജയകരമായി പ്രദർശനം തുടരുകയാണ്. യുവ താരം ടോവിനോ തോമസ് നായകനായി അഭിനയിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് രാജു മല്യത്, സിജു മാത്യു, നാവിസ് സേവ്യർ എന്നിവർ ചേർന്നാണ്. ഫോറൻസിക് സയൻസ്, അല്ലെങ്കിൽ ഫോറൻസിക് വിഭാഗം ഒരു ക്രൈം ഇൻവെസ്റ്റിഗേഷനെ എങ്ങനെ സഹായിക്കുന്നു, സ്വാധീനിക്കുന്നു എന്നതാണ് ഈ ചിത്രം നമ്മുക്ക് കാണിച്ചു തരുന്നത്. വിവിധ കാലഘട്ടത്തിൽ നടന്ന കൊലപാതക പരമ്പരകൾ തമ്മിലുള്ള ബന്ധങ്ങൾ കണ്ടെത്തുന്നതും ഫോറൻസിക് സഹായത്തോടെ ആ ഇൻവെസ്റ്റിഗേഷൻ എങ്ങനെ പൂർത്തീകരിക്കുന്നു എന്നതുമാണ് ഈ ചിത്രത്തിന്റെ കഥയെ മുന്നോട്ടു കൊണ്ട് പോകുന്നത്. ഒരു ഗംഭീര ത്രില്ലർ എന്ന അഭിപ്രായമാണ് പ്രേക്ഷകരും നിരൂപകരും ഈ ചിത്രത്തെ കുറിച്ച് പറയുന്നത്. ടോവിനോ തോമസ് അവതരിപ്പിക്കുന്ന സാമുവൽ ജോൺ എന്ന ഫോറൻസിക് ഉദ്യോഗസ്ഥനും മമത മോഹൻദാസ് അവതരിപ്പിക്കുന്ന റിതിക സേവ്യർ എന്ന പോലീസ് ഉദ്യോഗസ്ഥയുമുൾപ്പെടുന്ന അന്വേഷണ സംഘം ഒരു സൈക്കോ കില്ലറിന് പുറകിൽ നടത്തുന്ന യാത്രയാണ് ഈ ചിത്രം പ്രേക്ഷകർക്ക് കാണിച്ചു കൊടുക്കുന്നത്.
സയൻസും ഇൻവെസ്റ്റിഗേഷനും ആകാംഷയും ദുരൂഹതയും ആക്ഷനും വൈകാരിക മുഹൂർത്തങ്ങളും എല്ലാം നിറഞ്ഞ ഒരു കംപ്ലീറ്റ് ത്രില്ലിംഗ് എന്റർടൈനറായാണ് അഖിൽ പോൾ- അനസ് ഖാൻ ടീം ഈ ചിത്രമൊരുക്കിയിരിക്കുന്നതു. ജിജു ജോണ്, സൈജു കുറുപ്പ്, റീബ മോണിക്ക ജോൺ, ധനേഷ് ആനന്ദ്, പ്രതാപ് പോത്തൻ, റോണി ഡേവിഡ്, രഞ്ജി പണിക്കർ, രാമു, അൻവർ ശരീഫ്, ശ്രീകാന്ത് മുരളി എന്നിവരും ഈ ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചിരിക്കുന്നു. മലയാളത്തിലെ എണ്ണം പറഞ്ഞ ത്രില്ലറുകളിൽ ഒന്നാണ് ഫോറൻസിക് എന്ന അഭിപ്രായം ഇതിനോടകം ഒരുപാട് പ്രേക്ഷകർ പങ്കു വെച്ച് കഴിഞ്ഞു. അഖിൽ ജോർജ് ഒരുക്കിയ ദൃശ്യങ്ങളും, ജേക്സ് ബിജോയ് ഒരുക്കിയ പശ്ചാത്തല സംഗീതവും ഈ സിനിമയുടെ മികവ് ഉയർത്തുന്നതിൽ വളരെ നിർണ്ണായകമായ പങ്കു വഹിച്ചിട്ടുണ്ട്. ഷമീർ മുഹമ്മദ് നിർവഹിച്ച എഡിറ്റിംഗും ഈ ചിത്രത്തിന്റെ സാങ്കേതിക പൂർണ്ണതയിൽ പ്രധാന ഘടകമാണ്.
ബ്ലോക്ബസ്‌റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.