യുവ താരം നിവിൻ പോളി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രമാണ് പടവെട്ട്. മറ്റൊരു യുവ താരമായ സണ്ണി വെയ്ൻ നിർമ്മിക്കുന്ന ഈ ചിത്രം ഇപ്പോൾ വാർത്തകളിൽ നിറയുന്നത് ഇതിന്റെ സെറ്റിൽ ഉണ്ടായ വൻ കവർച്ചയുടെ പേരിലാണ്. ഈ ചിത്രത്തിന്റെ സെറ്റിൽ ജോലി ചെയ്യുന്നവർക്കായി എത്തിച്ച ഭക്ഷണം ആണ് കാറിലെത്തിയ നാലംഗ സംഘം മോഷ്ടിച്ച് കടന്നു കളഞ്ഞത്. സെറ്റിലെത്തിയ ഇവർ അവിടെ ഉണ്ടായിരുന്ന പൊറോട്ടയും ചിക്കനും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പത്തരയോടെ മട്ടന്നൂർ കഞ്ഞിലേരിയിലായിരുന്നു സംഭവം നടന്നത്.
ഏകദേശം എൺപതുപേർക്കുള്ള ഭക്ഷണമാണ് സംഘം മോഷ്ടിച്ചതെന്നും ഭക്ഷണം മോഷ്ടിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ സമീപവാസിയായ അമല്‍ എന്ന യുവാവിനെ സംഘം മർദിച്ചു എന്നും അണിയറ പ്രവർത്തകർ പോലീസിനോട് പറഞ്ഞിട്ടുണ്ട്. അമലിനെ അക്രമിച്ചതിന് ശേഷമാണ് സംഘം പ്രദേശത്തുനിന്നും രക്ഷപെട്ടത് എന്നും പരിക്കേറ്റ അമല്‍ കൂത്തുപറമ്പ് സർക്കാർ ആശുപതിയിൽ ചകിത്സയിലാണ് എന്നും റിപ്പോർട്ടുകൾ നമ്മളോട് പറയുന്നു. ഏതായാലും ഇപ്പോൾ മാലൂർ പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു കഴിഞ്ഞു. കണ്ണൂരിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ലിജു കൃഷ്ണന്‍ ആണ്. ഏറെ ശ്രദ്ധ നേടിയെടുത്ത അരുവി എന്ന തമിഴ് ചിത്രത്തിലെ നായികാ വേഷം ചെയ്ത അതിഥി ബാലൻ ആണ് ഈ ചിത്രത്തിലെ നായികാ വേഷം അഭിനയിക്കുന്നത്. വിശപ്പാണ് പ്രശ്നമെങ്കിൽ പരിഹരിക്കാമെന്നും അല്ലെങ്കിൽ കുത്തിക്കഴപ്പാണ് പ്രശ്നമെങ്കിൽ രാപ്പകൽ അധ്വാനിക്കുന്ന സിനിമ പ്രവർത്തകരുടെ വിശപ്പ് പരിഗണിച്ച് അർഹമായ ശിക്ഷ കൊടുക്കണം എന്നുമാണ് ഇഷ്‌ക് എന്ന ചിത്രം ഒരുക്കിയ അനുരാജ് മനോഹർ ഈ സംഭവത്തെ കുറിച്ച് തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.