പ്രശസ്ത നടി അപർണ്ണ ബാലമുരളി നായികാ വേഷം ചെയ്ത ഇനി ഉത്തരം എന്ന ഫാമിലി ത്രില്ലറാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ചർച്ചാ വിഷയമായി മാറുന്നത്. നവാഗതനായ സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന് പ്രേക്ഷകരും നിരൂപകരും മികച്ച അഭിപ്രായങ്ങളാണ് നൽകുന്നത്. മലയാള സിനിമയിൽ ഇതുവരെ പുറത്തിറങ്ങിയ ഇൻവസ്റ്റിഗേഷൻ ത്രില്ലറുകളുടെ കൂട്ടത്തിൽ വളരെ വ്യത്യസ്തമായ ഒരു കഥ പറഞ്ഞു കൊണ്ടാണ് ഈ ചിത്രം ശ്രദ്ധ നേടുന്നത്. ഇനി ഉത്തരം തീയേറ്ററുകളിൽ തന്നെ കാണാൻ പ്രധാനമായും 5 കാരണങ്ങളാണുള്ളതെന്ന് ഈ ചിത്രം കണ്ടവർ പറയുന്നു. അതിൽ ഏറ്റവും ആദ്യത്തെ കാരണം, ഇതിന്റെ ഗംഭീര തിരക്കഥയാണ്. നവാഗതരായ രഞ്ജിത്- ഉണ്ണി ടീമാണ് പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഈ ത്രില്ലറിന്റെ തിരക്കഥ രചിച്ചത്. അടുത്ത കാരണം, അപർണ ബാലമുരളി, കലാഭവൻ ഷാജോൺ, ഹരീഷ് ഉത്തമൻ എന്നിവർ ഇതിൽ നടത്തിയ ഗംഭീര പ്രകടനമാണ്. ജാനകി, കാക്ക കരുണൻ, ഇളവരസ്സ് എന്നീ കഥാപാത്രങ്ങളായി ഇവർ ഈ ചിത്രത്തിൽ നിറഞ്ഞ് നിന്നു.
മൂന്നാമത്തെ കാരണം, മലയാള സിനിമയിൽ ഇന്ന് വരെ ഇത്രയും ത്രില്ലടിപ്പിക്കുന്ന, ഒരു സ്ത്രീപക്ഷ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഉണ്ടായിട്ടില്ല എന്നതാണ്. ജീവിതത്തിൽ പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവർക്ക് പ്രചോദനമായിരിക്കും ഇതിലെ ജാനകി എന്ന അപർണ ബാലമുരളിയുടെ കഥാപാത്രമെന്നത് ഈ ചിത്രം കാണാനുള്ള നാലാമത്തെ കാരണമായി മാറുന്നു. ഈ ചിത്രം തീയേറ്ററുകളിൽ തന്നെ കാണണം എന്ന പറയുന്നതിനുള്ള അഞ്ചാമത്തെ കാരണം, ഇത് നൽകിയ തീയേറ്റർ അനുഭവം തന്നെയാണ്. ആദ്യാവസാനം പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന ഈ ചിത്രം ഒരു ത്രില്ലറെന്ന നിലയിൽ പ്രേക്ഷകന് നൽകുന്ന അനുഭവം വളരെ വലുതാണ്. ചന്തുനാഥ്, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ബിനീഷ് പി, ഭാഗ്യരാജ് എന്നിവരും അഭിനയിച്ച ഈ ചിത്രം എ&വി എന്റർടൈൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നീ സഹോദരങ്ങളാണ് നിർമ്മിച്ചത്.
ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്പല നടയിൽ എന്നീ ചിത്രങ്ങളുടെ സംവിധായകനും, വാഴ എന്ന ചിത്രത്തിന്റെ രചയിതാവുമായ വിപിൻ ദാസ്…
മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ വമ്പൻ ഹിറ്റുകളിലൊന്നായ വല്യേട്ടൻ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക്. 24 വര്ഷങ്ങള്ക്ക് ശേഷം റീ റിലീസ് ചെയ്യുന്ന…
ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളായ രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ സംവിധായകൻ ജിത്തു മാധവന്റെ പുതിയ ചിത്രത്തിൽ നായകനാവാൻ മോഹൻലാൽ…
പ്രശസ്ത സംവിധായകനായ വിനയന്റെ മകനും നടനുമായ വിഷ്ണു വിനയ് ആദ്യമായി സംവിധാനം ചെയ്ത ആനന്ദ് ശ്രീബാല എന്ന ചിത്രമാണ് ഇന്ന്…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
This website uses cookies.