ഇന്ത്യൻ സിനിമയിലെ മാസ്റ്റർ ഡയറക്ടർ ആയ എസ് എസ് രാജമൗലി ഒരുക്കിയ ആർ ആർ ആർ എന്ന ബ്രഹ്മാണ്ഡ ചിത്രം റിലീസ് ചെയ്യാൻ പോവുകയാണ്. ഈ വരുന്ന വെള്ളിയാഴ്ചയാണ് ആഗോള റിലീസ് ആയി ഈ ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. 450 കോടിക്ക് മുകളിൽ മുതൽ മുടക്കി നിർമ്മിച്ച ഈ ചിത്രം 1920 കളുടെ പശ്‌ചാത്തലത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ആസ്‍പദമാക്കിയാണ് കഥ പറയുന്നത്. ജൂനിയർ എൻ ടി ആർ, റാം ചരൺ, ആലിയ ഭട്ട്, ബോളിവുഡ് താരം അജയ് ദേവ്‌ഗൺ, ഒളിവിയ മോറിസ്, സമുദ്രക്കനി, റേ സ്റ്റീവൻസൺ, അലിസൻ ഡൂഡി, ശ്രിയ സരൺ, ഛത്രപതി ശേഖർ, രാജീവ് കനകാല എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം ഡി വി വി എന്റെർറ്റൈന്മെന്റ്സ് ആണ് നിർമ്മിച്ചിരിക്കുന്നത്. സിനിമ റിലീസ് ആവുന്നതിനു മുൻപ് നായകന്മാരുടെ കൂറ്റൻ കട്ട് ഔട്ടുകൾ തീയേറ്ററുകൾക്കു മുന്നിൽ പൊങ്ങുന്നത് നമ്മൾ കണ്ടിട്ടുണ്ട്.
എന്നാൽ ഇപ്പോഴിതാ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായി ഒരു സംവിധായകന്റെ കട്ട് ഔട്ട് ഉയർന്നിരിക്കുകയാണ്. ഹൈദരാബാദ് ഉള്ള സുദർശന 35 എം എം തീയേറ്ററിനു മുന്നിലാണ് ആർ ആർ ആർ റിലീസിന്റെ ഭാഗമായി എസ് എസ് രാജമൗലിയുടെ കൂറ്റൻ കട്ട് ഔട്ട് ഉയർന്നത്. ഹൈദരാബാദ് ആർ ടി സി എക്സ് റോഡിൽ സ്ഥിതി ചെയ്യുന്ന ഈ തീയേറ്ററിനു മുന്നിലെ രാജമൗലിയുടെ കട്ട് ഔട്ടിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കഴിഞ്ഞു. കെ വി വിജയേന്ദ്ര പ്രസാദ് എഴുതിയ കഥയ്ക്ക് എസ് എസ് രാജമൗലി തന്നെ തിരക്കഥ രചിച്ചിരിക്കുന്ന ആർ ആർ ആറിന് വേണ്ടി കാമറ ചലിപ്പിച്ചത് കെ കെ സെന്തിൽ കുമാർ, എഡിറ്റ് ചെയ്തത് ശ്രീകർ പ്രസാദ്, സംഗീതമൊരുക്കിയത് എം എം കീരവാണി എന്നിവരാണ്. കേരളത്തിൽ ഈ ചിത്രം വിതരണം ചെയ്യുന്നത് തമീൻസ് ഫിലിംസിന്റെ ബാനറിൽ ഷിബു തമീൻസ് ആണ്.
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
This website uses cookies.