അങ്കമാലി ഫിലിംസിന്റെ ബാനറിൽ ജിജോ ജോസ് നിർമ്മിച്ച് അനിൽ ഫിലിപ്പ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് മൈക്കിൾസ് കോഫി ഹൗസ്. ഈ ചിത്രത്തിന്റെ ആദ്യ ടീസർ ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് മനോരമ മ്യൂസിക്കിലൂടെ റിലീസ് ചെയ്യാൻ പോവുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ധീരജ് ഡെന്നി നായക വേഷത്തിലെത്തുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് ജൂണ്‍ ഫെയിം മാര്‍ഗരറ്റാണ്. അക്കാദമി സിനിമയിൽ നായികയായി അഭിനയിച്ചു ശ്രദ്ധ നേടിയിട്ടുള്ള മാർഗരറ്റ് ഇതാദ്യമായാണ് ഒരു കൊമേഷ്യൽ എന്റെർറ്റൈനെർ ചിത്രത്തിൽ നായികയായി എത്തുന്നത് എന്ന പ്രത്യേകതയും മൈക്കിൾസ് കോഫി ഹൗസ് തരുന്നുണ്ട്. ഇഷ, തൃശ്ശൂർ പൂരം എന്നീ സിനിമകളിൽ കൂടിയും മാർഗരറ്റ് ശ്രദ്ധ നേടിയിട്ടുണ്ട്. എടക്കാട് ബറ്റാലിയൻ, വാരിക്കുഴിയിലെ കൊലപാതകം, ഹിമാലയത്തിലെ കശ്മലന്മാർ എന്നീ സിനിമകളിൽ അഭിനയിച്ചു ശ്രദ്ധ നേടിയിട്ടുള്ള ധീരജ് ഡെന്നി, വരാനിരിക്കുന്ന കാറൽമാക്സ് ഭക്തനായിരുന്നു എന്ന ചിത്രത്തിലും നായകനായാണ് അഭിനയിക്കുന്നത്. അതുപോലെ തന്നെ കർണൻ നെപ്പോളിയൻ ഭഗത് സിംഗ് എന്ന ചിത്രത്തിലും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് ഈ യുവ നടൻ. നിവിൻ പോളിയുടെയും ടോവിനോ തോമസിന്റെയും ഫസ്റ്റ് കസിൻ കൂടിയാണ് ധീരജ്.
ഇവരെ രണ്ടു പേരെയും കൂടാതെ ഈ ചിത്രത്തിലെ സുപ്രധാന കഥാപാത്രത്തിന് ജീവൻ നല്കയിരിക്കുന്നതു പ്രശസ്ത നടനും രചയിതാവും സംവിധായകനുമായ രഞ്ജി പണിക്കർ ആണ്. സ്പടികം ജോർജ്, ഡോക്ടർ റൂണി, ഡേവിഡ് രാജ്, ജയിംസ് ഏലിയാസ്, കോട്ടയം പ്രദീപ്, ഇ.എ രാജേന്ദ്രൻ, ജോസഫ്, സീത, ഹരിശ്രീ മാർട്ടിൻ,അരുൺ സണ്ണി, ഫെബിൻ ഉമ്മച്ചൻ തുടങ്ങി ഒട്ടേറെ പ്രശസ്ത താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്നബ്രഹ്മാണ്ഡ മോഹൻലാൽ ചിത്രത്തിന് സംഗീതം ഒരുക്കിയ റോണി റാഫേൽ ആണ്. ശരത് ഷാജി കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നിഖിൽ വേണുവാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.