ഒമർ ലുലു ഒരുക്കിയ നാലാമത്തെ ചിത്രമായ ധമാക്ക ക്രിസ്മസ് റിലീസ് ആയി പ്രേക്ഷകരുടെ മുന്നിൽ എത്താൻ ഒരുങ്ങുകയാണ്. ഒട്ടേറെ ചിത്രങ്ങളിലെ ശ്രദ്ധേയ വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ അരുൺ ആദ്യമായി നായക വേഷത്തിൽ എത്തിയിരിക്കുന്ന ഈ ചിത്രത്തിൽ മുകേഷ്, ഉർവശി, നിക്കി ഗൽറാണി എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്നു. ഈ ചിത്രത്തിന് വേണ്ടി പ്രശസ്ത ഫുട്ബോൾ, ക്രിക്കറ്റ് മലയാളം കമന്റേറ്റർ ഷൈജു ദാമോദരൻ ഒരു കളി ഡബ്ബ് ചെയ്തു എന്നുള്ള വാർത്ത നേരത്തെ തന്നെ ഞങ്ങൾ നിങ്ങളിൽ എത്തിച്ചിരുന്നു. ഇപ്പോഴിതാ ഡബ്ബിങ് സമയത്തു ധമാക്ക കണ്ട ഷൈജു ദാമോദരൻ ഈ ചിത്രത്തിന്റെ രസകരമായ റിവ്യൂ തന്റെ കമന്ററി സ്റ്റൈലിൽ തന്നെ പുറത്തു വിട്ടിരിക്കുകയാണ്.
തന്റെ ഫേസ്ബുക് പേജിലൂടെ ഷൈജു ദാമോദരൻ പുറത്തു വിട്ട ധമാക്ക റിവ്യൂ ഇങ്ങനെ, “ഒരു ‘അഡാർ’ ഫ്രണ്ട്…. ഒരു ‘ധമാക്ക’ ഡബ്ബ്…. ഐ എസ് എല്ലും ഫുട്ബോളും ബ്ലാസ്റ്റേഴ്സും ക്രിക്കറ്റും സച്ചിനും സെവാഗും ഒക്കെച്ചേർന്ന് ഒരടിപൊളി ‘ ധമാക്ക ‘ തന്നെയായിരുന്നു ഈ റെക്കോഡിംഗ് സെഷൻ. ഹാപ്പി വെഡിംഗും, ചങ്ക്സും, ഒരഡാർ ലൗവും കഴിഞ്ഞ് പ്രിയ സുഹൃത്ത് ഒമർ ലുലു ഇതാ ‘ധമാക്ക’ യുമായി വരുന്നു. ക്രിസ്മസ്-ന്യൂ ഇയർ റിലീസാണ്. ഫുൾ ടൈം തകർത്തു ചിരിക്കാം.
ഇതാണ് കളി….. ഇനിയാണ് കളി..”.
ഒരു പക്കാ കളർഫുൾ എന്റെർറ്റൈനെർ ആയി തന്നെയാണ് ഒമർ ലുലു ഈ ചിത്രവും ഒരുക്കിയിരിക്കുന്നത്. ആദ്യ മൂന്നു ചിത്രങ്ങൾ നേടിയ വിജയം ധമാക്കയും ആവർത്തിക്കും എന്ന പ്രതീക്ഷയിൽ ആണ് ഒമർ ലുലുവും ടീമും. ഈ ചിത്രത്തിലെ രണ്ടു വീഡിയോ സോങ്ങുകൾ ഇതിനോടകം റിലീസ് ചെയ്യുകയും വലിയ രീതിയിൽ ശ്രദ്ധ നേടിയെടുക്കുകയും ചെയ്തിരുന്നു. ഗോപി സുന്ദർ ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.