ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ആദ്യത്തെ ദേശഭക്തി ചലച്ചിത്ര മേളക്ക് ഇന്ന് തുടക്കമാകും. ഓൺലൈൻ വഴിയാണ് തിരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ പ്രദർശനം നടക്കുന്നത്. www.cinemasofindia.com എന്ന വെബ് സൈറ്റിലാണ് ആ ചിത്രങ്ങൾ പ്രദർശിപ്പിക്കുക. ദേശീയ ചലച്ചിത്ര വികസന കോർപറേഷൻ നടത്തുന്ന ഈ ചലച്ചിത്ര മേളയിൽ ക്ലാസിക് ചിത്രമായ ഗാന്ധി അടക്കം 43 ചിത്രങ്ങൾ ആണ് പ്രദർശിപ്പിക്കാൻ പോകുന്നത്. മലയാളത്തിൽ നിന്ന് മൂന്ന് ചിത്രങ്ങളാണ് ഈ മേളയിൽ പ്രദര്ശിപ്പിക്കപ്പെടുന്നത്. മോഹൻലാൽ നായകനായി എത്തിയ മേജർ രവി ചിത്രം 1971 ബിയോൻഡ് ബോർഡർ, മമ്മൂട്ടി- അർജുൻ ടീം കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച, ടി അരവിന്ദ് സംവിധാനം ചെയ്ത വന്ദേ മാതരം, മണ്മറഞ്ഞ പോയ സംവിധായകൻ ജി അരവിന്ദന്റെ ഉത്തരായണം എന്നിവയാണ് മലയാളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മൂന്ന് ചിത്രങ്ങൾ.
ഇന്ന് തുടങ്ങുന്ന സിനിമാ പ്രദർശനം ഈ മാസം 21 ന് ആണ് സമാപിക്കുക. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ ഇത്തരത്തിലൊരു സംരംഭം ഇന്ത്യയിൽ ഇതാദ്യമായി ആണ് നടപ്പിലാക്കുന്നത്. 1975 ഇൽ റിലീസ് ചെയ്ത ജി അരവിന്ദന്റെ ഉത്തരായണം രചിച്ചത് അദ്ദേഹവും തിക്കോടിയനും ചേർന്നാണ്. സ്വാതന്ത്യ സമരത്തിന്റെ പശ്ചാത്തലത്തിൽ ആണ് ഈ ചിത്രം കഥ പറയുന്നത്. മോഹൻലാൽ- മേജർ രവി ചിത്രമായ 1971 ബിയോൻഡ് ബോർഡർ പറയുന്നത് 1971 ലെ ഇന്ത്യ- പാകിസ്ഥാൻ യുദ്ധത്തിന്റെ കഥയാണ്. 2017ലാണ് ഈ ചിത്രം റിലീസ് ചെയ്തത്. 2010 ഇൽ റിലീസ് ചെയ്ത വന്ദേ മാതരം തീവ്രവാദത്തിനെതിരെ പോരാടുന്ന രണ്ട് പോലീസ് ഓഫീസർമാരുടെ കഥയാണ് പറയുന്നത്.
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
This website uses cookies.