പ്രശസ്ത യുവ താരം ശ്രീനാഥ് ഭാസിയെ നായകനാക്കി ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ ലവ് ഫുള്ളി യുവേഴ്സ് വേദ റിലീസിന് ഒരുങ്ങുകയാണ്. രജിഷ വിജയൻ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ റിലീസ് ചെയ്ത് കഴിഞ്ഞു. ഒരു ക്യാമ്പസ് ചിത്രമായി ഒരുക്കിയിരിക്കുന്ന ലവ് ഫുള്ളി യുവേഴ്സ് വേദ സംവിധാനം ചെയ്തിരിക്കുന്നത് പ്രഗീഷ് സുകുമാരനാണ്. ബാബു വാലത്തൂർ രചിച്ച ഈ ചിത്രം, ആർ 2 എന്റർടൈൻമെൻറ്സിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്നത് രാധാകൃഷ്ണൻ ഖാലയിൽ, റുവിൻ വിശ്വം എന്നിവർ ചേർന്നാണ്. രാഹുൽ രാജ് സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ടോബിൻ തോമസാണ്. സോബിൻ സോമനാണ് ഈ ചിത്രത്തിന്റെ എഡിറ്റർ. ഈ വർഷം ഒക്ടോബർ മാസത്തിലാണ് ലവ് ഫുള്ളി യുവേഴ്സ് വേദ റിലീസ് ചെയ്യാൻ പോകുന്നത്.
ഗൗതം വാസുദേവ് മേനോൻ, വെങ്കിടേഷ്, അനിഖ സുരേന്ദ്രൻ, ചന്ദുനാഥ്, അപ്പാനി ശരത് എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിൽ കോളേജ് രാഷ്ട്രീയം, പ്രണയം, ആക്ഷൻ എന്നിവയെല്ലാം കടന്നു വരുന്നുണ്ടെന്ന സൂചനയാണ് ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തരുന്നത്. ശ്രീനാഥ് ഭാസി നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ഒരുപിടി ചിത്രങ്ങളാണ് ഇത് കൂടാതെ ഇനി വരാനുള്ളത്. ഇടി മഴ കാറ്റ്, അൺലോക്ക്, ചട്ടമ്പി, ദുനിയാവിന്റെ ഒരറ്റത്തു, നമുക്ക് കോടതിയിൽ കാണാം, ഖജുരാഹോ ഡ്രീംസ്, പടച്ചോനെ ഇങ്ങള് കാത്തോളീ എന്നിവയൊക്കെയാണ് ആ ചിത്രങ്ങൾ. അമൽ നീരദ് ഒരുക്കിയ മമ്മൂട്ടി ചിത്രമായ ഭീഷ്മ പർവ്വത്തിലെ വേഷം ശ്രീനാഥ് ഭാസിക്ക് ഈ വർഷം ഏറെ ജനപ്രീതി നേടിക്കൊടുത്തിരുന്നു.
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള് കീഴടക്കാൻ…
ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയുടെ പിതാവായി കണക്കാക്കപ്പെടുന്ന ധുന്ദിരാജ് ഗോവിന്ദ് ഫാൽക്കെയുടെ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ/മ്യൂസിക് അവകാശം…
This website uses cookies.