കിസ്മത് എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാള സിനിമാ പ്രേക്ഷകരുടെയും നിരൂപകരുടേയുമെല്ലാം അഭിനന്ദനവും ശ്രദ്ധയും നേടിയെടുത്ത സംവിധായകൻ ആണ് ഷാനവാസ് ബാവക്കുട്ടി. ഇപ്പോഴിതാ അദ്ദേഹം തന്റെ രണ്ടാമത്തെ ചിത്രവുമായി എത്തുകയാണ്. പ്രശസ്ത നടൻ വിനായകനെ നായകനാക്കി ആണ് ഷാനവാസ് ബാവക്കുട്ടി തന്റെ രണ്ടാമത്തെ ചിത്രം ഒരുക്കുന്നത്. തൊട്ടപ്പൻ എന്ന് പേരിട്ടിട്ടുള്ള ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ റിലീസ് ചെയ്തു കഴിഞ്ഞു. ഈ പോസ്റ്ററിന് സോഷ്യൽ മീഡിയയുടെ അഭിനന്ദനവും ശ്രദ്ധയും ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുകയാണ് എന്ന് പറയാം. ഒരു കുഞ്ഞിനെ എടുത്തു നിൽക്കുന്ന വിനായകന്റെ ചിത്രം ആണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ ആകർഷണം.
ദേവദാസ് കാടഞ്ചേരി, ശൈലജ മണികണ്ഠൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം എഴുതിയിരിക്കുന്നത് പ്രശസ്ത തിരക്കഥ രചയിതാവായ പി എസ് റഫീഖ് ആണ്. സുരേഷ് രാജൻ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ലീല എൽ, ഗിരീഷ് കുട്ടൻ എന്നിവരാണ്. ജിതിൻ മനോഹർ ആണ് ഈ ചിത്രം എഡിറ്റ് ചെയ്യുന്നത്. ഈ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വരും. അടുത്ത വർഷം ആയിരിക്കും ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന പുതിയ ചിത്രമായ ജെല്ലിക്കെട്ടിലും വിനായകൻ പ്രധാന വേഷം ചെയ്യുന്നുണ്ട്. അത് കൂടാതെ കരിന്തണ്ടൻ എന്നൊരു ബിഗ് ബജറ്റ് ചിത്രവും വിനായകനെ വെച്ച് പ്ലാനിംഗ് നടന്നു കൊണ്ടിരിക്കുകയാണ്. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് സംസ്ഥാന അവാർഡ് നേടിയതോടെ കൈ നിറയെ അവസരങ്ങൾ ആണ് ഈ നടനെ തേടിയെത്തുന്നത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.