മെഗാസ്റ്റാർ മമ്മൂട്ടിയുടെ അണിയറയിൽ ഒരുങ്ങുന്ന വളരെ വ്യത്യസ്തമായ ചിത്രമാണ് ‘ഉണ്ട’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. പുതുമയാർന്ന ഒരു പോസ്റ്റർ തന്നെയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടിയോടൊപ്പം ഒരുപാട് താരങ്ങളും പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അനുരാഗ കരിക്കിൻ വെള്ളം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ ഖാലിദ് റഹ്മനാണ് ‘ഉണ്ട’ സംവിധാനം ചെയ്യുന്നത്. ഒരു കോമഡി ആക്ഷൻ ത്രില്ലർ ജോണറിലാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് മമ്മൂട്ടി ചിത്രത്തിൽ കൈകാര്യം ചെയ്യുന്നത്. കേരളത്തിൽ നിന്ന് ഒരു കൂട്ടം പോലീസ് ഉദ്യോഗസ്ഥർ നക്സലേറ്റുകളുടെ കേന്ദ്രമായ നോർത്ത് ഇന്ത്യയിൽ ഇലക്ഷൻ ഡ്യൂട്ടിയ്ക്ക് വേണ്ടി വരുകയും പിന്നീട് അരങ്ങേറുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഉണ്ടയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹർഷദാണ്.
ആസിഫ് അലി, അർജ്ജുൻ അശോകൻ, വിനയ് ഫോർട്ട്, ഷൈൻ ടോം ചാക്കോ, കലാഭവൻ ഷാജോൻ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, റോണി ഡേവിഡ്, ദിലീഷ് പോത്തൻ, ലുക്ക്മാൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ബോളിവുഡ് താരങ്ങളായ ഓംകാർ ദാസ്, മാണിക്പുരി, ബാഗ്വാൻ തിവാരി,ചെയ്‌ൻ ഹോ ലിയവോയും ചിത്രത്തിൽ ഭാഗമാണ്. സജിത് പുരുഷനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതം ഒരുക്കുന്നത്. ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത് ശ്യാം കൗശലാണ്. മൂവി മില്ലിന്റെയും ജമിനി സ്റ്റുഡിയോസിന്റെയും ബാനറിൽ കൃഷ്ണൻ സേതുകുമാറാണ് ചിത്രം നിർമ്മിക്കുന്നത്. ഈദ് റിലീസായി ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തും.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.