നടനും ഗായകനും നിർമ്മാതാവും സംവിധായകനും രചയിതാവുമൊക്കെയായ, മലയാള സിനിമയുടെ പുതിയ തലമുറയിലെ ഓൾ റൗണ്ടറായ വിനീത് ശ്രീനിവാസൻ ഒരുക്കുന്ന പുതിയ ചിത്രമാണ് ഹൃദയം. യുവ താരം പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ഒരുക്കുന്ന ഈ ചിത്രത്തിലെ നായികാ കഥാപാത്രങ്ങളായി എത്തുന്നത് കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ്. കുറച്ചു ദിവസം മുൻപ് ഇതിലെ ദര്ശനയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടിരുന്നു. ഇപ്പോഴിതാ, കല്യാണി പ്രിയദര്ശന്റെ പോസ്റ്റർ കൂടി പുറത്തു വിട്ടിരിക്കുകയാണ് ഹൃദയം ടീം. കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആണ് കഴിഞ്ഞ ദിവസം ഈ പോസ്റ്റർ പുറത്തു വിട്ടത്. ഇനി വരാൻ ഉള്ളത് ചിത്രത്തിലെ നായകൻ പ്രണവ് മോഹൻലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ്. പ്രണവിന്റെ ജന്മദിനമായ ജൂലൈ പതിമൂന്നിന് ഈ പോസ്റ്റർ പുറത്തു വിടുമെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ ലഭിക്കുന്നത്. 97 % ഉം ഷൂട്ടിംഗ് പൂർത്തിയായ ഈ ചിത്രത്തിലെ ഒരു ഗാനം മാത്രമാണ് ഇനി ബാക്കി ഉള്ളത്. ചിത്രത്തിന്റെ ഡബ്ബിങ്ങും ഒരുവിധം തീർന്നു കഴിഞ്ഞു എന്നും അറിയാൻ സാധിക്കുന്നു.
മെറിലാൻഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം നിര്‍മിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഹിഷാം അബ്ദുൽ വഹാബും കാമറ ചലിപ്പിക്കുന്നത് വിശ്വജിത്തുമാണ്. ഒരു ചെറുപ്പക്കാരന്റെ 17 വയസ്സ് മുതൽ 30 വയസ്സുവരെയുള്ള ജീവിത യാത്രയുടെ കഥയാണ് ഈ ചിത്രം പറയുന്നത് എന്നും അങ്ങനെ ആ കാലഘട്ടത്തിൽ ഒരാളുടെ ജീവിതത്തിൽ കടന്നു വരാൻ സാധ്യതയുള്ള എല്ലാ കാര്യങ്ങളും ഈ ചിത്രത്തിന്റെ കഥയിലും കടന്നു വരുമെന്നും നിർമ്മാതാവ് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. പതിനഞ്ചോളം ഗാനങ്ങൾ ആണ് ഈ ചിത്രത്തിൽ ഉണ്ടാവുക എന്നതിനൊപ്പം യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ഇതിൽ ഒരു ഗാനം ആലപിച്ചിട്ടുണ്ട് എന്നതും ഹൃദയത്തിലെ ഗാനങ്ങൾക്ക് വേണ്ടി കാത്തിരിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നു. രഞ്ജൻ എബ്രഹാം ആണ് ഹൃദയം എഡിറ്റ് ചെയ്യുന്നത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.