കേരളത്തെ പിടിച്ചുകുലുക്കിയ തങ്കമണി സംഭവം; അമ്പരപ്പിക്കുന്ന ലുക്കിൽ ദിലീപ്; ഫസ്റ്റ് ലുക്ക് കാണാം.
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് തങ്കമണി. ഉടൽ എന്ന ചിത്രത്തിലൂടെ വലിയ ശ്രദ്ധ നേടിയ സംവിധായകൻ രതീഷ് രഘുനന്ദൻ ഒരുക്കിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നേരത്തെ റിലീസ് ചെയ്യുകയും വലിയ ചർച്ചയാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ തങ്കമണി സംഭവം അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. വളരെ വ്യത്യസ്തമായതും, അമ്പരപ്പിക്കുന്നതുമായ ലുക്കിലാണ് ദിലീപ് ഇതിൽ പ്രത്യക്ഷപ്പെടുന്നത്. നര കയറിയ കട്ടിയുള്ള താടിയും കനലെരിയുന്ന കണ്ണുകളുമായി എത്തിയ ദിലീപിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ വലിയ ശ്രദ്ധ നേടുകയാണ്. 1980 കളുടെ മധ്യത്തിൽ കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു ഇടുക്കിയിലെ തങ്കമണി എന്ന ഗ്രാമത്തിൽ നടന്ന പൊലീസിന്‍റെ നരനായാട്ട്. കുപ്രസിദ്ധമായ ആ സംഭവമാണ് ഈ ചിത്രത്തിന്റെ പ്രമേയമായി വരുന്നത്.
സൂപ്പർ ഗുഡ് ഫിലിംസിന്‍റെ ബാനറിൽ ആർ.ബി. ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നതും സംവിധായകൻ രതീഷ് തന്നെയാണ്. നീത പിളള, പ്രണിത സുഭാഷ് എന്നിവർ നായികമാരായി എത്തുന്ന ഈ ചിത്രത്തിൽ അജ്മൽ അമീർ, സുദേവ് നായർ, സിദ്ദീഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, ജിബിൻ ജി, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, അംബിക മോഹൻ, സ്മിനു, ജോൺ വിജയ്, സമ്പത്ത് റാം എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. രാജശേഖരൻ, സ്റ്റൺ ശിവ, സുപ്രീം സുന്ദർ, മാഫിയ ശശി എന്നിവർ സംഘട്ടനമൊരുക്കിയ ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് മനോജ് പിള്ള, എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരൻ, സംഗീതമൊരുക്കുന്നത് വില്യം ഫ്രാൻസിസ് എന്നിവരാണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.