തെലുങ്കിലെ യുവ താരം വിജയ് ദേവരക്കൊണ്ട നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ, ഫസ്റ്റ് ലുക്ക് എന്നിവ കാണിക്കുന്ന മോഷൻ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണിപ്പോൾ. സാമന്ത നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ പേര് ഖുഷി എന്നാണ്. മനോഹരമായ ഒരു ടൈറ്റിൽ ഗാനത്തിന്റെ അകമ്പടിയോടെയാണ് ഈ ഫസ്റ്റ് ലുക്ക് ആൻഡ് ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്. ഹൃദയം എന്ന പ്രണവ് മോഹൻലാൽ- വിനീത് ശ്രീനിവാസൻ ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനങ്ങളൊരുക്കി കയ്യടി നേടിയ, മലയാളി സംഗീത സംവിധായകൻ ഹിഷാം അബ്ദുൽ വഹാബാണ് ഈ തെലുങ്ക് ചിത്രത്തിന് വേണ്ടിയും സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ശിവ നിർവാണയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ കശ്മീരിലെ ഇതിന്റെ സെറ്റിൽ നിന്നുള്ള, സമാന്തക്കുള്ള സർപ്രൈസ് ബര്ത്ഡേ സമ്മാനത്തിന്റെ വീഡിയോ പുറത്ത് വന്നിരുന്നു.
നിന്നു കോരി, മജിലി, ടക്ക് ജഗദീഷ് തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്തയാളാണ് ശിവ നിർവാണ. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന ഈ ചിത്രം രചിച്ചതും അദ്ദേഹം തന്നെയാണ്. ജി മുരളി ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് പ്രവിൺ പുടി ആണ്. വിജയ് ദേവാരക്കോണ്ട അഭിനയിക്കുന്ന പതിനൊന്നാമത്തെ ചിത്രമാണിത്. റൊമാന്സും, കോമെടിയും ആക്ഷനുമെല്ലാം ചേർന്ന ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ ആയാവും ഈ ചിത്രമെത്തുക എന്ന സൂചനയാണ് ലഭിക്കുന്നത്. സംഗീതത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രമായിരിക്കുമിതെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. മറ്റു തെന്നിന്ത്യൻ ഭാഷകളിലും ഈ ചിത്രം മൊഴിമാറ്റിയെത്തിക്കാനുള്ള പ്ലാനുണ്ടെന്നാണ് വിവിധ ഭാഷകളിൽ ടൈറ്റിൽ കാണിച്ച ഇതിന്റെ മോഷൻ പോസ്റ്റർ സൂചിപ്പിക്കുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.