മലയാളത്തിന്റെ പ്രശസ്ത താരം കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയക്കും ഒട്ടേറെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനു ഒടുവിൽ ആണ് ഒരു കുഞ്ഞു ജനിച്ചത്. ഇസഹാക്ക് ബോബൻ കുഞ്ചാക്കോ എന്നാണ് ഇവരുടെ മകന്റെ പേര്. കുട്ടിയുടെ ചിത്രങ്ങൾ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയെങ്കിലും ഇപ്പോൾ ശ്രദ്ധ നേടുന്നത് ഇസഹാക്കിന്റെ ആദ്യത്തെ ബിഗ് സ്ക്രീൻ സിനിമ കാഴ്ച ആണ്. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ അഞ്ചാം പാതിരാ എന്ന ചിത്രമാണ് കുഞ്ഞു ഇസഹാക്കിന്റെ ആദ്യത്തെ ബിഗ് സ്ക്രീൻ സിനിമ കാഴ്ച. ഇസഹാക്ക് സിനിമ കാണാൻ തീയേറ്ററിലെ സീറ്റിൽ ഇരിക്കുന്ന ചിത്രം അഞ്ചാം പാതിരായിൽ പ്രധാന വേഷം ചെയ്ത നടി ഉണ്ണിമായ അടക്കം സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടുണ്ട്.
പതിനാലു വർഷത്തിൽ അധികം നീണ്ട കാത്തിരിപ്പിനൊടുവിൽ കുഞ്ചാക്കോ ബോബന് ഒരു കുഞ്ഞു ജനിച്ചപ്പോൾ സിനിമാ ലോകം മുഴുവൻ ആശംസകളുമായി എത്തിയിരുന്നു. പ്രശസ്ത സംവിധായകൻ മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിരാ എന്ന ചിത്രം അതിഗംഭീര പ്രേക്ഷക പ്രതികരണം നേടിയാണ് ഇപ്പോൾ മുന്നേറുന്നത്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം രചിച്ചതും മിഥുൻ തന്നെയാണ്. ആഷിക് ഉസ്മാൻ നിർമ്മിച്ച ഈ ചിത്രത്തിൽ ശ്രീനാഥ് ഭാസി, ഷറഫുദീൻ, ജിനു ജോസഫ്, ഹരികൃഷ്ണൻ, ഉണ്ണിമായ, രമ്യ നമ്പീശൻ, അഭിരാം, ജാഫർ ഇടുക്കി, മാത്യു തോമസ്, സുധീഷ് തുടങ്ങിയ ഒട്ടേറെ പ്രശസ്ത നടീനടന്മാർ അഭിനയിക്കുന്നുണ്ട്. ഈ വർഷത്തെ ആദ്യത്തെ ഹിറ്റായി മാറാൻ അഞ്ചാം പാതിരാക്കു സാധിച്ചു എന്ന് തന്നെ പറയാം.
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രൈലെർ ലോഞ്ച് അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന്‍ വീരഗാഥ വീണ്ടും റിലീസിന് എത്തുന്നു. 2025…
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
This website uses cookies.