[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സണ്ണി ലിയോണി-ജയറാം ചിത്രം നടക്കാതെ പോയതെന്തു കൊണ്ട്; സംവിധായകൻ വെളിപ്പെടുത്തുന്നു

നാല് സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച സംവിധായകൻ ആണ് ഒമർ ലുലു. ഹാപ്പി വെഡിങ് എന്ന സൂപ്പർ ഹിറ്റ് ചിത്രം ഒരുക്കി അരങ്ങേറ്റം കുറിച്ച ഒമർ ലുലു അതിനു ശേഷം ചങ്ക്‌സ്, ഒരു അഡാർ ലവ്, ധമാക്ക എന്നീ ചിത്രങ്ങളും നമ്മുക്ക് സമ്മാനിച്ചു. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ധമാക്ക ഇപ്പോൾ തീയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കുകയാണ്. അദ്ദേഹത്തിന്റെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ടിക്കാറുള്ളത്. ബാബു ആന്റണി നായകൻ ആവുന്ന പവർ സ്റ്റാർ, ചങ്ക്‌സ് 2 എന്നിവയാണ് അദ്ദേഹം ഇനി ഒരുക്കാൻ പോകുന്ന ചിത്രങ്ങൾ എന്നും വാർത്തകൾ ഉണ്ട്. എന്നാൽ അദ്ദേഹം പ്ലാൻ ചെയ്തിട്ടു നടക്കാതെ പോയ ഒരു ചിത്രം ഉണ്ട്. പ്രശസ്ത താരം ജയറാമും ബോളിവുഡ് താര സുന്ദരി സണ്ണി ലിയോണിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഒരു ചിത്രം ആയിരുന്നു അത്.

ഇപ്പോൾ ആ ചിത്രം എന്തുകൊണ്ട് നടക്കാതെ പോയി എന്ന് വെളിപ്പെടുത്തുകയാണ് ഒമർ ലുലു. ഒരു അഡാർ ലവ് എന്ന ചിത്രം ഷൂട്ട് കഴിഞ്ഞു റിലീസിന് തയ്യാറെടുക്കുന്ന സമയത്തു ആണ് ഈ ചിത്രം പ്ലാൻ ചെയ്തത് എന്നും സണ്ണി ലിയോണിയെ ആദ്യമായി മലയാളത്തിൽ അവതരിപ്പിക്കാൻ ഉള്ള ശ്രമം ആയിരുന്നു അതെന്നും ഒമർ ലുലു പറയുന്നു. എന്നാൽ ഒരു അഡാർ ലവ് എന്ന ചിത്രം റിലീസ് വൈകുകയും അതിന്റെ നിർമ്മാതാവും ആയി ബന്ധപ്പെട്ടു ചില പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തതോടെ ജയറാം, സണ്ണി ലിയോണി എന്നിവർക്ക് ഡേറ്റ് ഉണ്ടായിരുന്ന സമയത്തു ആ ചിത്രം തുടങ്ങാൻ സാധിക്കില്ല എന്ന ബോധ്യപ്പെടുകയും അത് ഉപേക്ഷിക്കുകയുമായിരുന്നു എന്ന് ഒമർ ലുലു വിശദീകരിച്ചു. പിന്നീട് മധുര രാജ എന്ന ചിത്രത്തിലൂടെ സണ്ണി ലിയോണി മലയാളത്തിൽ എത്തിയതോടെ ആ ശ്രമം വേണ്ട എന്ന് വെച്ചു എന്നും അദ്ദേഹം പറയുന്നു.

webdesk

Recent Posts

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 days ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

2 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

3 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

1 month ago

This website uses cookies.