Film industry personalities meet Chief Minster Pinarayi Vijayan
മലയാള സിനിമാ മേഖലയിലെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി മലയാളത്തിലെ വിവിധ സിനിമാ സംഘടനകളുടെ പ്രതിനിധികൾ ഇന്ന് കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി. ഇന്ന് രാവിലെ ഒമ്പത് മണിക്ക് എറണാകുളം ഗസ്റ്റ് ഹൗസിലാണ് ചർച്ച നടന്നത്. താര സംഘടനയായ “അമ്മ”യുടെ പ്രസിഡന്‍റ് മോഹൻലാൽ, മമ്മൂട്ടി എന്നിവർ ഒരുമിച്ച് ആണ് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയത്. ഇവരോടൊപ്പം ഈ യോഗത്തിൽ ചലച്ചിത്ര നിർമ്മാണ വിതരണ മേഖലയിലെ പ്രതിനിധികളും പങ്കെടുക്കുകയുണ്ടായി. സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, സോഹൻ സീനുലാൽ, ആന്റണി പെരുമ്പാവൂർ, എം രഞ്ജിത്, ആന്റോ ജോസഫ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
സിനിമ ടിക്കറ്റിന് വിനോദ നികുതി ഏർപ്പെടുത്തിയ ബജറ്റ് തീരുമാനവും, സിനിമാ സെറ്റുകളിലെ ആഭ്യന്തരപരാതി പരിഹാര സെൽ രൂപീകരണവുമാണ് പ്രധാന ചർച്ചാ വിഷയം ആയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മലയാള ചലച്ചിത്രലോകത്തെ പ്രധാനികൾ ഇന്ന് തന്നെ കണ്ടിരുന്നു എന്നും സംസ്ഥാന ബജറ്റിലെ വിനോദ നികുതി വർദ്ധന സിനിമാ മേഖലയെ പ്രതികൂലമായി ബാധിക്കുന്നത് ഒഴിവാക്കാൻ ഇടപെടണമെന്നായിരുന്നു അവരുടെ ആവശ്യം എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇക്കാര്യം അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് ഉറപ്പു നൽകി എന്നും ചലച്ചിത്ര കലാകാരന്മാർക്കും സിനിമാ മേഖലയുടെ വളർച്ചയ്ക്കും പ്രോത്സാഹനം നൽകി സർക്കാർ എന്നും ഒപ്പമുണ്ടാകും എന്നും അദ്ദേഹം ചലച്ചിത്ര പ്രവർത്തകരെ അറിയിച്ചു. ഇത് കൂടാതെ ഓൺലൈനായി ടിക്കറ്റ് ബുക് ചെയ്യുമ്പോൾ പ്രേക്ഷകരിൽ നിന്നു അമിതമായി ഉയർന്ന സർവീസ് ചാർജ് ഈടാക്കുന്ന പ്രശ്നവും അമ്മ-ഡബ്ള്യു സി സി പ്രശ്നവും ചർച്ചയിൽ കടന്നു വന്നു എന്നും സൂചനകൾ ഉണ്ട്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.