[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ആദ്യം പേരൻപ്, പിന്നെ യാത്ര; മമ്മൂട്ടിയുടെ പ്രകടനത്തിൽ അത്ഭുതപ്പെട്ടു സൂര്യ..!


ഇന്ത്യൻ സിനിമയുടെ അഭിമാനം മലയത്തിന്റെ സ്വന്തം മെഗാസ്റ്റാർ ഏവരുടെയും പ്രശംസ ഏറ്റു വാങ്ങിക്കൊണ്ടിരിക്കുകയാണ്. ഒരാഴ്ച വ്യത്യാസത്തിൽ റിലീസ് ചെയ്ത അദ്ദേഹത്തിന്റെ രണ്ടു ചിത്രങ്ങൾ ഇപ്പോൾ പ്രേക്ഷകരെയും നിരൂപകരെയും ഒരുപോലെ തൃപ്തിപ്പെടുത്തിയാണ് മുന്നേറുന്നത്. ബോക്സ് ഓഫീസിലെ വിജയത്തേക്കാൾ ഉപരി ഈ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടുന്നത് ഇതിലെ മമ്മൂട്ടിയുടെ ഗംഭീര പ്രകടനം കൊണ്ടാണ് എന്ന് പറയേണ്ടി വരും. ഒരു താരം എന്ന നിലയിൽ അല്ലാതെ ഒരു നടനെന്ന നിലയിൽ മമ്മൂട്ടി പ്രേക്ഷകരോട് സംവദിക്കുന്ന കാഴ്ച ഒരുപാട് നാളുകൾക്കു ശേഷമാണ് കാണാൻ കഴിയുന്നത്. ഇപ്പോഴിതാ ഇത്ര വ്യത്യസ്തമായ സിനിമകൾ തിരഞ്ഞെടുത്തു അഭിനയിക്കുന്ന മമ്മൂട്ടിയുടെ പ്രകടനത്തിൽ മയങ്ങി അദ്ദേഹത്തിന് അഭിനന്ദനവുമായി എത്തിയിരിക്കുന്നത് തമിഴകത്തിന്റെ നടിപ്പിൻ നായകനായ സൂര്യ ശിവകുമാർ ആണ്.

തന്റെ ട്വിറ്റെർ അക്കൗണ്ടിലൂടെയാണ് അദ്ദേഹം മമ്മൂട്ടിക്കും മേൽ പറഞ്ഞ രണ്ടു ചിത്രങ്ങളുടെ അണിയറ പ്രവർത്തകർക്കും ആശംസകൾ നേർന്നത്. സിനിമ എന്ന കലാരൂപത്തെ ഏറ്റവും സത്യസന്ധമായി സമീപിച്ചതിനും ഇത്ര മികച്ച ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ചതിനുമാണ് അദ്ദേഹം അണിയറ പ്രവർത്തകർക്ക് അഭിനന്ദനം നേരുന്നതും അവരോടു നന്ദി പ്രകാശിപ്പിക്കുന്നതും. റാം സംവിധാനം ചെയ്ത പേരന്പ് എന്ന തമിഴ് ചിത്രം മമ്മൂട്ടിയുടേയും സാധന എന്ന നടിയുടേയും മികച്ച  പ്രകടനം കൊണ്ട് ശ്രദ്ധ നേടുമ്പോൾ യാത്ര എന്ന തെലുങ്കു ചിത്രം വൈ എസ് രാജശേഖര  റെഡ്ഢിയുടെ പദയാത്രയുടെ പുനരാവിഷ്കാരം എന്ന നിലയിൽ ആണ് വമ്പൻ ജനശ്രദ്ധ നേടുന്നത്. നേരത്തെ ഈ ചിത്രത്തിൽ വൈ എസ് ആറിന്റെ മകൻ ജഗൻ മോഹൻ റെഡ്ഢി ആയി സൂര്യ എത്തും എന്ന് വാർത്തകൾ ഉണ്ടായിരുന്നു. ജഗൻ മോഹൻ റെഡി ആയി വളരെ അടുത്ത സുഹൃത് ബന്ധം പുലർത്തുന്ന ആളാണ് സൂര്യ. 

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

3 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

3 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

1 week ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 weeks ago

This website uses cookies.