ദളപതി വിജയ് നായകനായി എത്തിയ ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ബീസ്റ്റ്. കഴിഞ്ഞ മാസം പതിമൂന്നിനാണ് ബ്രഹ്മാണ്ഡ റിലീസായി ഈ ചിത്രമെത്തിയത്. സമ്മിശ്ര പ്രതികരണമാണ് ബീസ്റ്റ് നേടിയതെങ്കിലും ബോക്സ് ഓഫീസിൽ ഇരുനൂറു കോടിക്കു മുകളിൽ കളക്ഷൻ നേടാൻ ഈ ചിത്രത്തിന് കഴിഞ്ഞു. ആക്ഷൻ, കോമഡി എന്നിവ കൂട്ടിക്കലർത്തിയൊരുക്കിയ ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തത് നെൽസണും ഇത് നിർമ്മിച്ചത് സൺ പിക്ചേഴ്സുമാണ്. മെയ് പതിനൊന്നിനാണ് ബീസ്റ്റ് ഒറ്റിറ്റി റിലീസായി നെറ്റ്ഫ്ലിക്‌സിൽ റിലീസായത്. അതിനു പിന്നാലെ ഒട്ടേറെ ട്രോളുകളാണ് ഈ ചിത്രത്തിനും ഇതിലെ വിജയ് കഥാപാത്രത്തിനും ലഭിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിലെ ക്ലൈമാക്സ് രംഗമായ വിമാന രംഗത്തിന്റെ വീഡിയോ പങ്കുവച്ചുകൊണ്ടുള്ള ഒരു ഐഎഎഫ് പൈലറ്റിന്റെ ട്വീറ്റ് വൈറലായി മാറുകയാണ്.
‘എനിക്ക് ഒരുപാട് ചോദ്യങ്ങളുണ്ട്’ എന്ന ക്യാപ്ഷനോടെയാണ് സജൻ എന്ന ആ പൈലറ്റ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. അതോടെ ഈ രംഗം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു. ഈ രംഗത്തെ യുക്തിയില്ലായ്മയാണ് ചർച്ചാ വിഷയമാകുന്നത്. പാക്കിസ്ഥാനില്‍ നിന്നുള്ള ഒരു തീവ്രവാദിയെ വിജയ് ഫൈറ്റര്‍ ജെറ്റില്‍ കടത്തികൊണ്ടുവരുന്നതാണ് ഈ രംഗത്തിലുള്ളത്. വിജയ് തന്നെയാണ് ഫൈറ്റര്‍ ജെറ്റിന്റെ പൈലറ്റും. എന്നാൽ പാക്കിസ്ഥാന്‍ പട്ടാളം അവരുടെ ഫൈറ്റര്‍ ജെറ്റില്‍ നിന്ന് വിജയ്‌യുടെ ഫൈറ്റര്‍ ജെറ്റിന് നേരേ മിസൈല്‍ വിടുമ്പോള്‍ വിജയ് അതിനെ മറികടക്കുന്നത് വളരെ എളുപ്പത്തിലാണ്. ഈ ഒരു രംഗം സാമാന്യ യുക്തിയ്ക്ക് നിരക്കാത്തതാണെന്നു പ്രേക്ഷകർ പറയുന്നു. അതുപോലെ ഇനി സിനിമകൾ തെരഞ്ഞെടുക്കുമ്പോൾ വിജയ് തിരക്കഥയിൽ ശ്രദ്ധ കൊടുക്കണമെന്നും സംവിധായകര്‍ ഇത്തരം യുക്തിയില്ലാത്ത രംഗങ്ങളൊഴിവാക്കാൻ കുറച്ചെങ്കിലും ബുദ്ധിയുപയോഗിക്കണമെന്നുമാണ് ഇതിനെ വിമർശിക്കുന്നവർ പറയുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.