[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

എലോൺ ഒടിടിയിൽ കൊടുത്താൽ പിന്നെയൊരു മോഹൻലാൽ ചിത്രവും കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശിപ്പിക്കില്ല: ഫിയോക്

മലയാള സിനിമയിൽ വീണ്ടും നിരോധനത്തിന്റെ ഭീഷണി മുഴക്കി മുന്നോട്ടു വന്നിരിക്കുകയാണ് തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. തിയേറ്റര്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ 56 ദിവസം കഴിഞ്ഞു മാത്രമേ ഒടിടി പ്ലാറ്റ്‌ഫോമിൽ നല്കാൻ അനുവദിക്കുകയുള്ളു എന്നും, അതിനു മുൻപേ കൊടുക്കുന്ന നിർമ്മാതാക്കളുടേയും താരങ്ങളുടേയും പിന്നെ വരുന്ന ചിത്രങ്ങൾ തങ്ങൾ പ്രദർശിപ്പിക്കില്ല എന്നും ഫിയോക് പ്രസിഡന്റ് വിജയകുമാർ ഇന്നലെ നടത്തിയ പ്രസ് മീറ്റിൽ പറഞ്ഞു. ഓണച്ചിത്രങ്ങള്‍ അടക്കം 56 ദിവസത്തിന് ശേഷം ഒ.ടി.ടിക്ക് നല്‍കിയാല്‍ മതിയെന്നാണ് ഫിയോക്കിന്റെ തീരുമാനമെന്നും ഇത് സംബന്ധിച്ച് ഫിലിം ചേമ്പറിനു കത്ത് നൽകുമെന്നും അദ്ദേഹം പറയുന്നു. മോഹല്‍ലാലിന്റെ എലോണ്‍ ഒ.ടി.ടിയില്‍ പോയിട്ട്, അടുത്ത ചിത്രം തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ വന്നാല്‍ തങ്ങൾ സ്വീകരിക്കില്ല എന്നും വിജയകുമാർ കൂട്ടിച്ചേർക്കുന്നുണ്ട്.

ആശീർവാദ് സിനിമാസ് നിർമ്മിച്ച് ഷാജി കൈലാസ് സംവിധാനം ചെയ്ത എലോൺ, മോഹൻലാൽ മാത്രം അഭിനയിക്കുന്ന ഒരു ചിത്രമാണ്. ഒടിടി പ്ലാറ്റ്‌ഫോമിന് വേണ്ടി, വളരെ ചെറിയ കാൻവാസിൽ പതിനേഴു ദിവസം കൊണ്ട് ഷൂട്ട് ചെയ്ത ചിത്രമാണ് എലോൺ. മാത്രമല്ല ചിത്രത്തിന്റെ കഥാപശ്‌ചാത്തലവും കോവിഡ് സാഹചര്യവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. അപ്പോൾ ആ ചിത്രം ഒറ്റിറ്റിക്ക്‌ നൽകിയാൽ പിന്നെ വരുന്ന മോഹൻലാൽ ചിത്രങ്ങൾ തീയേറ്ററിൽ പ്രദർശിപ്പിക്കില്ല എന്ന ഫിയോകിന്റെ നിലപാടിനെതിരെ ശ്കതമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത് മലയാള സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ബറോസ്, റാം, എംപുരൻ തുടങ്ങിയ ചിത്രങ്ങളും, ഷൂട്ടിംഗ് പൂർത്തിയായ വൈശാഖ് ചിത്രം മോൺസ്റ്ററുമാണ് ഇനി വരാനുള്ള മോഹൻലാൽ ചിത്രങ്ങൾ. മലയാള സിനിമകൾക്ക് തീയേറ്ററിൽ ആളുകൾ കുറയുന്നു എന്നത് വലിയ പ്രതിസന്ധിയാണെന്നും അതിനു ഒരു കാരണം മുപ്പതു ദിവസത്തിനുള്ളതിൽ വരുന്ന ഒടിടി റിലീസ് ആണെന്നും വിജയകുമാർ പറയുന്നുണ്ട്.

webdesk

Recent Posts

ത്രില്ലടിപ്പിക്കാൻ നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം “പാതിരാത്രി” ഒക്ടോബർ 17ന് എത്തുന്നു. ഓഡിയോ ലോഞ്ച് നടന്നു.

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…

11 hours ago

2 ദിനം കൊണ്ട് 1.8 കോടി ആഗോള ഗ്രോസ്;ബോക്സ് ഓഫീസിൽ രാവണ താണ്ഡവം

മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…

1 day ago

നിവിൻ പോളിയുടെ ഫാന്റസി കോമഡി ചിത്രം; അഖിൽ സത്യൻ ചിത്രം ‘സർവം മായ’ ഒഫീഷ്യൽ ടീസർ പുറത്ത്!

സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…

2 days ago

ബുക്ക് മൈ ഷോയിൽ “രാവണൻ ഇഫക്ട്”

24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ " രാവണപ്രഭു" റീ റിലീസിലും റെക്കോർഡുകൾ കടപുഴക്കുന്നു. മലയാള…

2 days ago

ആദ്യ ദിനം 70 ലക്ഷം; റീ റിലീസ് റെക്കോർഡിട്ട് മലയാളത്തിന്റെ രാവണൻ

മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും തരംഗമാകുന്നു. 2001 ൽ റിലീസ് ചെയ്ത് ആ വർഷത്തെ മലയാളത്തിലെ ഇയർ ടോപ്പർ…

2 days ago

ത്രില്ലടിപ്പിക്കാൻ നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം; “പാതിരാത്രി” ട്രെയ്‌ലർ പുറത്ത്..

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത്.…

3 days ago

This website uses cookies.