ഇന്ത്യൻ സിനിമ പ്രേമികൾക്കിടയിൽ ഏറെ ആരാധകരുള്ള ഒരു സിനിമാ സീരീസാണ് ഡോൺ. അമിതാബ് ബച്ചൻ നായകനായി 1978 റിലീസ് ചെയ്ത സൂപ്പർ ഹിറ്റായ ഈ ചിത്രം പിന്നീട് 2006 ഇൽ ഷാരൂഖ് ഖാനെ നായകനാക്കി ഫർഹാൻ അക്തർ റീമേക് ചെയ്തപ്പോഴും സൂപ്പർ ഹിറ്റായി മാറി. എന്നാൽ അതിന്റെ ക്ളൈമാക്സിൽ ഫർഹാൻ അക്തർ കൊണ്ട് വന്ന ഒരു മാറ്റം ഒരു ഡോൺ സീരിസിനുള്ള സ്‌കോപ്പാണുണ്ടാക്കിയത്. അതേ തുടർന്ന് 2011 ഇൽ ഷാരുഖ് ഖാനെ നായകനാക്കി ഡോൺ 2 എന്ന ചിത്രവും ഫര്ഹാൻ അക്തർ ചെയ്തു. ആ ഭാഗവും വിജയം നേടിയെങ്കിലും ആദ്യ ഭാഗത്തിന്റെയത്ര അഭിപ്രായം ഡോൺ 2 നു ലഭിച്ചില്ല. ഡോൺ 3 യുടെ സൂചന അതിന്റെ ക്ളൈമാക്സിൽ തന്നെ ഫർഹാൻ നൽകിയിരുന്നു എങ്കിലും, ഇപ്പോൾ പതിനൊന്നു വർഷം കഴിഞ്ഞാണ് അതിന്റെ എന്തെങ്കിലുമൊരു അപ്‌ഡേറ്റ് വരുന്നതെന്നത് ശ്രദ്ധേയമാണ്. പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഫർഹാൻ അക്തർ ഡോൺ 3 യുടെ തിരക്കഥ രചന ആരംഭിച്ചു കഴിഞ്ഞു.
തിരക്കഥ പൂര്‍ത്തിയായാല്‍ ഉടനെ ചിത്രം പ്രഖ്യാപിക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അത് സംഭവിച്ചാൽ വമ്പൻ ലൈനപ്പുമായി കിടിലൻ തിരിച്ചുവരവാകും ഷാരൂഖ് ഖാന് ലഭിക്കുക. തുടർ പരാജയങ്ങൾ മൂലം കുറച്ചു നാളായി അഭിനയ രംഗത്തു നിന്നും വിട്ടു നിൽക്കുന്ന ഷാരൂഖ് ഖാൻ അഭിനയിച്ച് ഇനി വരാനുള്ളത് സിദ്ധാർഥ് ആനന്ദ് ഒരുക്കിയ പത്താൻ, ആറ്റ്ലി ഒരുക്കുന്ന ജവാൻ, രാജ് കുമാർ ഹിറാനി ഒരുക്കുന്ന ഡങ്കി എന്നിവയാണ്. അതിനൊപ്പം ഡോൺ 3 യുമായി ഫർഹാൻ അക്തർ കൂടി വന്നാൽ ഷാരൂഖ് ഖാൻ തന്റെ സിംഹാസനം തിരിച്ചു പിടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.