വിജയ്യുടെ കഠിനാധ്വാനത്തെ പുകഴ്ത്തി ബോളിവുഡ് കോറിയോഗ്രാഫറും സംവിധായികയുമായ ഫറാ ഖാൻ. ചെന്നൈയിൽ ഒരു പുസ്തക പ്രകാശനത്തിനെത്തിയപ്പോഴാണ് ഫറ വിജയ്യെ പുകഴ്ത്തി സംസാരിച്ചത്. ബോളിവുഡിൽ സൂപ്പര്ഹിറ്റായ ത്രീ ഇഡിയറ്റ്സിന്റെ റീമേക്കായ നന്പൻ എന്ന ചിത്രത്തിലാണ് ഫറ വിജയ്ക്ക് വേണ്ടി കൊറിയോഗ്രാഫി ചെയ്തത്. വിജയ് അസാമാന്യ പ്രതിഭയും കൃത്യനിഷ്ഠയുള്ള ആളാണെന്നും സഹതാരങ്ങളെ എങ്ങനെ ബഹുമാനിക്കണമെന്ന് അദ്ദേഹത്തിനറിയാമെന്നും ഫറ പറയുന്നു.
എപ്പോള് ഷൂട്ടിങ് തുടങ്ങാനും വിജയ് തയാറായിരിക്കും. ചിലസമയങ്ങളില് ഇടവേള നല്കി അല്പസമയം വിശ്രമിക്കുവെന്ന് എനിക്ക് അദ്ദേഹത്തോട് പറയാന് തോന്നിയിട്ടുണ്ട്. എന്താണ് കൃത്യനിഷ്ഠയെന്നും അച്ചടക്കമെന്നും ബോളിവുഡിലെ പുതുമുഖതാരങ്ങൾ വിജയ്യെ കണ്ട് പഠിക്കണം. എനിക്ക് ഇനിയും അദ്ദേഹത്തോടൊപ്പം ഏതെങ്കിലും പാട്ടിന് കൊറിയോഗ്രഫി ചെയ്യണമെന്നുണ്ടെന്നും ഫറ വ്യക്തമാക്കുന്നു. നടൻ അജിത്തിനെക്കുറിച്ചും ഫറ പുകഴ്ത്തുകയുണ്ടായി. ചെയ്യുന്ന ജോലിയിൽ ആത്മാർഥതയുള്ളയാളാണ് അജിത്തെന്നും അദ്ദേഹം കഠിനാധ്വാനിയാണെന്നും അവർ പറഞ്ഞു.
സംവിധായകന് മണിരത്നം, ആര്എല് വിജയ്, പ്രിയദര്ശന് തുടങ്ങിയവരോടൊപ്പം തെന്നിന്ത്യന് സിനിമകളില് ഫറ നൃത്തസംവിധാനം ചെയ്തിട്ടുണ്ട്. ഫറാഖാൻ കൊറിയോഗ്രാഫി ചെയ്ത നന്പനിലെ എല്ലാ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.